keralaKerala NewsLatest News

മുക്കത്ത് യുവാവ് നടുറോഡിൽ സ്ത്രീയെ ചവിട്ടി വീഴ്ത്തി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട് മുക്കത്ത് യുവാവ് നടുറോഡിൽ സ്ത്രീയെ ചവിട്ടി വീഴ്ത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തിരുവമ്പാടി ബീവറേജസ് ഔട്ട്‌ലെറ്റിന് സമീപം റോഡിലൂടെ നടന്നു പോകുന്ന സ്ത്രീയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. രണ്ട് സ്ത്രീകൾ വഴിയിലൂടെ നടന്ന് വരുന്നതിനിടെ വാക്കുതർക്കം ഉണ്ടായതും, പിന്നാലെ യുവാവ് ഓടിവന്ന് ഒരാളെ ചവിട്ടി വീഴ്ത്തിയതും ദൃശ്യങ്ങളിൽ കാണാം.

തിരുവമ്പാടി സ്വദേശി ശിഹാബുദീൻ ആണ് അക്രമം നടത്തിയത്. മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ബെവ്‌കോ ഔട്ട്‌ലെറ്റിന് സമീപം നടന്ന ഒരു പണപ്പിരിവ് പ്രശ്നവുമായി ബന്ധപ്പെട്ട് സ്ത്രീയെ ആക്രമിച്ചതായി പോലീസ് വ്യക്തമാക്കുന്നു. പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യം സൃഷ്ടിച്ചതിനാണ് ശിഹാബുദീനെതിരെ തിരുവമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Tag: A young man trampled a woman in the middle of the road in Mukkam; CCTV footage released

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button