സമ്മതിദാന അവകാശം വിനിയോഗിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തണം; കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ആഹ്വാനം നൽകി മോദി

ന്യൂ ഡെൽഹി: എല്ലാവരും സമ്മതിദാന അവകാശം വിനിയോഗിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തണം. അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ആഹ്വാനം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
തമിഴ്‌നാട്, പുതുച്ചേരി, കേരളം, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ വോട്ട് ചെയ്യുന്നതിനുള്ള ജനകീയ പങ്കാളിത്തത്തേയും മോദി പ്രശംസിച്ചു. ഇതിൽ അസമിൽ അവസാനഗട്ടവും ബംഗാളിൽ മൂന്നാംഘട്ടം വോട്ടെടുപ്പുമാണ് ഇന്ന് നടക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വോട്ടെടുപ്പ് മികച്ച രീതിയിൽ നടക്കുന്നതിൽ ഏറെ സന്തോഷം. എല്ലാസ്ഥലത്തേയും സമ്മതിദായകർ വലിയതോതിൽ വന്ന് വോട്ട് രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. യുവാക്കൾ എല്ലാ ഗൗരവത്തോടേയും തെരഞ്ഞെടുപ്പിനെ കാണുന്നു എന്നതിലും ഏറെ സന്തോഷമുണ്ട് എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.