CovidCrimeEditor's ChoiceKerala NewsLatest NewsNews
പോക്സോ കേസ് പ്രതി കൊവിഡ് കെയർ സെന്ററിൽ തൂങ്ങിമരിച്ച നിലയിൽ

ഇടുക്കി / പോക്സോ കേസ് പ്രതിയെ കൊവിഡ് കെയർ സെന്ററിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമളി സ്വദേശി ബിനോയ് (46) ആണ് മരിച്ചത്. തൊടുപുഴ മുട്ടത്ത് ജയിൽ കൊവിഡ് കെയർ സെന്ററിലെ ശുചിമുറിയിലാണ് ബിനോയിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 23 നാണ് ഇയാളെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിക്കുന്നത്. 13 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ബിനോയ്.