മണ്ണുത്തി – ഇടപ്പള്ളി മേഖലയിൽ ഗതാഗത കുരുക്കിന് കുറവുണ്ടെന്ന് ദേശീയപാത അതോറിറ്റി

കൊച്ചി : ദേശീയപാതയിൽ മണ്ണുത്തി – ഇടപ്പള്ളി മേഖലയിലെ ഗതാഗത കുരുക്കിന് കുറവുണ്ടെന്ന് ദേശീയ പതാ അതോറിറ്റി. പ്രശ്നപരിഹാരത്തിനായി ഒരാഴ്ചയ്ക്കുള്ളിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് അഡീഷണൽ സോളിസ്റ്റർ ജനറൽ സുന്ദരേഷൻ ഹൈക്കോടതി അറിയിച്ചു. സമാന വിഷയത്തിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്ന് ചീഫ് സെക്രട്ടറി യോഗം വിളിച്ചിരുന്നുവെങ്കിലും ഇതിന്റെ തുടർച്ചയായുള്ള ഗതാഗതകുരുക്ക് കുറയ്ക്കാൻ സഹായകരമായതെന്നും വിശദീകരിച്ചു. നടപടികൾ വിശദീകരിക്കുന്ന സത്യവാങ്മൂലം ഫയൽ ചെയ്തു. ഇത് പരിശോധിച്ച ജസ്റ്റ് മുഹമ്മദ് മുസ്താജ് ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവർപ്പെട്ട ഡിവിഷൻ ബെഞ്ച് വിഷയം പരിഗണിക്കാൻ മാറ്റിവച്ചിരുന്നു. പാലിയേക്കര ടോൾ പിരിവ് നിർത്തിവെച്ച കളക്ടറുടെ ഉത്തരവ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ ബെഞ്ചിന്റെ പരിഗണനയിൽ ഉള്ളത്. നീ ഹർജി 27 പരിഗണിക്കാനായി മാറ്റിയിരിക്കുകയാണെന്നും അറിയിച്ചു. കഴിഞ്ഞതവണ ഹർജി പരിഗണിച്ചപ്പോൾ മണ്ണുത്തി- ഇടപ്പള്ളി മേഖലയിലെ ഗതാഗതം കുരുക്കിന് ഒരാഴ്ചക്കുള്ളിൽ പരിഹാരം കാണണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. അല്ലെങ്കിൽ ടോൾ നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകേണ്ടി വരുമെന്നും പറഞ്ഞിരുന്നു ഇതിനിടയിലാണ് വിഷയം ചീഫ് അധ്യക്ഷനായ ബെഞ്ചിൽ പരിഗണ വെക്കുന്നത്