CinemaLatest NewsNational
നടന് വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യവകാശ കമ്മീഷന്
ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ നടന് വിവേകിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ദേശീയ മനുഷ്യവകാശ കമ്മീഷന്. കോവിഡ് വാക്സിന് എടുത്ത് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് വിവേകിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ന്ന് കോവിഡ് വാക്സിന് എടുത്തതാണ് മരണകാരണമെന്ന തരത്തില്‍ പ്രചാരണങ്ങള്‍ ശക്തമായിരുന്നു. ഇത്തരത്തില്‍ പ്രചാരണം നടത്തിയവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ദേശീയ മനുഷ്യവകാശ കമ്മിഷന് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. 2021 ഏപ്രില്‍ 20ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു നടന്റെ മരണം.