സ്‌ഫോടക വസ്തു എറിഞ്ഞ കേസ് ; പ്രതികള്‍ പോലീസ് വലയില്‍.
കൊല്ലം: വീട്ടിലേക്ക് സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ പ്രതികളെ പോലീസ് പിടികൂടി. ശാസ്താംകോട്ട മൈനാഗപ്പള്ളിയിലെ ശശിധരന്‍ എന്നയാളുടെ വീടിന് നേര സ്‌ഫോടക വസ്തു എറിഞ്ഞ കേസിലെ പ്രതികളെയാണ് പോലീസ് പിടികൂടിയത്.
ശൂരനാട് വടക്ക് കണിമേല്‍ കിടങ്ങയം ജിഷ്ണു ഭവനില്‍ മനോജ് കുമാറിന്റെ മകന്‍ ജിഷ്ണു മനോജ്(24), വടക്കന്‍ മൈനാഗപ്പള്ളി സോമവിലാസം ചന്ത കുറുങ്ങാട്ടു കിഴക്കേതില്‍ വീട്ടില്‍ ഷാജിയുടെ മകന്‍ ഷാനു(24), തൊടിയൂര്‍, പുലിയൂര്‍ വഞ്ചി തെക്ക്, പുത്തന്‍ തറയില്‍ വീട്ടില്‍ ചന്ദ്രന്റെ മകന്‍ ദിലീപ്(23) എന്നിങ്ങനെ മൂന്ന് പേരാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ശശിധരന്റെ മകനായ ശ്യാമിനോടുള്ള വൈരാഗ്യത്തിലാണ് പ്രതികള്‍ വീട് ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.
അതേസമയം താന്‍ ഒരു പെണ്‍കുട്ടിയോട് സംസാരിച്ചത് ശ്യാം പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് തനിക്ക് ശ്യമിനോട് വൈരാഗ്യം വന്നു എന്നാണ് കേസിലെ ഒന്നാം പ്രതി ജിഷ്ണു മനോജ് പോലീസിനോട് പറഞ്ഞത്. ഇവരിപ്പോള്‍ റിമാന്‍ഡിലാണ്.