indiainformationLatest NewsNews

നവരാത്രി അവധി മൂന്ന് ദിവസം ; സെപ്റ്റംബർ 30ന് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ

ദുർഗാഷ്ടമി ദിവസമായ സെപ്റ്റംബർ 30 ചൊവ്വാഴ്ച കൂടി അവധിയാക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി

തിരുവനന്തപുരം : നവരാത്രി അവധി മൂന്ന് ദിവസമാക്കി സർക്കാർ. ദുർഗാഷ്ടമി ദിവസമായ സെപ്റ്റംബർ 30 കൂടി അവധി പ്രഖ്യാപിച്ച് പൊതു ഭരണ വകുപ്പ് ഉത്തരവിറക്കി.ഹൈന്ദവ സംഘടനകളുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം .

സാധാരണഗതിയിൽ നവരാത്രി ഉത്സവത്തിന് മഹാനവമി, വിജയദശമി ദിനങ്ങളിലാണ് അവധി നൽകിയിരുന്നത്. എന്നാൽ ഇത്തവണ അതിൽ മാറ്റം ഉണ്ടായിരിക്കുകയാണ്. പതിവിന് വിപരീതമായി ദുർഗാഷ്ടമി ദിവസമായ സെപ്റ്റംബർ 30 ചൊവ്വാഴ്ച കൂടി അവധിയാക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. എൻജിഒ സംഘ് അടക്കമുള്ള ഹൈന്ദവ സംഘടനകൾ ഈ ആവശ്യം ഉന്നയിച്ച സർക്കാരിന് നിവേദനം നൽകിയിരുന്നു. ദുർഗാഷ്ടമി ദിവസം ഏറെ പ്രാധാന്യമുള്ളതാണെന്നും അവധി അനുവദിക്കണം എന്നുമായിരുന്നു ആവശ്യം. ഈ ആവശ്യം കൂടി പരിഗണിച്ചാണ് സർക്കാരിന്റെ സുപ്രധാന തീരുമാനം.

സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിന് കീഴിൽ വരുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗാഷ്ടമി ദിനം അവധിയായിരിക്കും. എന്നാൽ നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ സഭയിലെ ചുമതല വഹിക്കുന്ന ജീവനക്കാർ ജോലിക്ക് എത്തണം. ജീവനക്കാർ എത്തുന്നുണ്ട് എന്നും ചുമതല വഹിക്കുന്നുണ്ട് എന്നും മേധാവിമാര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

Navratri to be declared a public holiday on September 30

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button