ഷാനുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നസ്രിയ
മലയാള സിനിമയുടെ അഭിമാനമായ ഷാനു അഥവാ ഫഹദ് ഫാസില്‍. തോല്‍വിയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റുവന്ന ഫഹദിന്റെ ജന്മദിനമാണിന്ന്. സ്വാഭാവിക അഭിനയത്തിലൂടെ മലയാളികളെ മാത്രമല്ല എല്ലാ ആരാധകരുടെയും ശ്രദ്ധ നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
താരത്തിന്റെ ഓരോ വിശേഷവും സമൂഹമാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യാറുണ്ട്. അത്തരത്തില്‍ ഇന്ന് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ഫഹദിന്റെ ഭാര്യയും മലയാളത്തിന്റെ യുവനടിയുമായ നസ്രിയയുടെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.
ഫഹദിന്റെ കൂടെ നിന്നുകൊണ്ടുള്ള ഒരു ഫോട്ടോ ഒപ്പം ഫഹദിന് ഔട്ട് ഓഫ് ഫോക്കസ് ആണ് താല്‍പ്പര്യം. അങ്ങനെ ഔട്ട് ഓഫ് ഫോക്കസ് ഇഷ്ടപ്പെടുന്ന ഷാനുവിന് പിറന്നാള്‍ ആശംസകളെന്ന വാചകം എഴുതിയാണ് നസ്രിയ ആശംസകള്‍ പോസ്റ്റ് ചെയ്തത്.
ഇതോടെ താരത്തിന്റെ ഫോട്ടോകളിലെ വ്യത്യസ്ത നോട്ടത്തെ കുറിച്ചുള്ള ചോദ്യങ്ങളും താരത്തിന്റെ ഔട്ട് ഓഫ് ഫോക്കസ് ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.ഫാസിലിന്റെ മകനെന്ന പേരില്‍ സിനിമാ ലോകത്തേക്ക് വന്നു പിന്നീട് സ്വന്തമായി മലയാള സിനിമയില്‍ സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞ താരമാണ് ഫഹദ് ഫാസില്‍