ഏലത്തൂരില്‍ എ.കെ. ശശീന്ദ്രന്, എന്‍സിപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ എന്‍സിപി പ്രഖ്യാപിച്ചു. ഏലത്തൂരില്‍ എ.കെ. ശശീന്ദ്രന് മത്സരിക്കും. കോട്ടയ്ക്കല്‍-എന്‍.എ. മുഹമ്മദ്, കുട്ടനാട്- തോമസ് കെ. തോമസ് എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.
പാര്‍ട്ടിക്ക് ഒരു സീറ്റ് കൂടി വേണമായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് ഈ ആവശ്യം പരിഗണിച്ചില്ലെന്നും സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന് മാധ്യമങ്ങളോട് പറഞ്ഞു.
പി.സി. ചാക്കോയെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശരദ് പവാറുമായി അടുത്ത ബന്ധമുള്ളയാളാണ് ചാക്കോ. അദ്ദേഹം പാര്‍ട്ടിയിലേക്ക് വരുന്നതില്‍ പവാര്‍ താത്പര്യം പ്രകടിപ്പിച്ചതായും പീതാംബരന് പറഞ്ഞു.