ജനങ്ങളുടെ മനസ്സിലും ഈ പച്ചരി വിജയന്‍ ഉണ്ട്; വി. ടി ബലറാമിന് മറുപടിയുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍.
തിരുവനന്തപുരം: മുഖ്യമന്ത്രി വിജയനെതിരെ ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. പച്ചരി വിജയന്‍ എന്ന് ഹാസ്യരൂപത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച മുന്‍ എം എല്‍ എ വി ടി ബലറാമിനെതിരെയാണ് പി വി അന്‍വര്‍ എം എല്‍ എ പ്രതികരണവുമായി വന്നത്.
‘ക്ഷേമപെന്‍ഷനുകള്‍ നല്‍കാതെ മാസങ്ങളോളം പതിനായിരങ്ങളുടെ അന്നം മുടക്കിയ ചാണ്ടിയേക്കാള്‍ മലയാളികളുടെ മനസ്സില്‍ ഒരുപാട് ഉയരത്തില്‍ തന്നെയാണെടാ നീയൊക്കെ പറയുന്ന ഈ പച്ചരി വിജയന്‍’ തൃത്താലയിലെ ജനങ്ങളുടെ മനസ്സിലും ഈ പച്ചരി വിജയന്‍ ഉണ്ടായിരുന്നെന്ന് മനസ്സിലായിട്ടില്ലല്ലേയെന്നും പി വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു
‘ആരാണ് ദൈവം എന്ന് നിങ്ങള്‍ ചോദിച്ചു അന്നം തരുന്നവന്‍ എന്ന് ജനം പറഞ്ഞു കേരളത്തിലെ ദൈവം’ എന്നെഴുതി വളാഞ്ചേരി വൈകത്തൂര്‍ പച്ചീരി വിഷ്ണു ക്ഷേത്രത്തിന് മുന്‍പില്‍ മുഖ്യമന്ത്രിയുടെ ഫ്‌ളക്‌സ് സ്ഥാപിച്ചിരുന്നു. തെരഞ്ഞെടുപ്പു ഫലം വന്ന സമയത്ത് സ്ഥാപിച്ച ഈ പോസ്റ്ററിനെതിരെ കഴിഞ്ഞ ദിവസം വി ടി ബല്‍റാം ഫേയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
.ക്ഷേത്രത്തില്‍ ‘രണ്ട് പ്രതിഷ്ഠയാണവിടെ ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു, രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍’ എന്നായിരുന്നു വി ടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് മറുപടി ആയാണ് നിലമ്പൂര്‍ എംഎല്‍എ യുടെ ഈ ഫേയ്‌സ്ബുക്ക് പോസ്റ്റ്.