indiakeralaKerala NewsLatest NewsNationalUncategorized

പെൺകരുത്ത് : എൻസിപി മൈനോരിടീസ് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയായി ഷീബ ടീച്ചറിനെ തെരഞ്ഞെടുത്തു


എൻസിപി പാർട്ടി (മൈനോരിടീസ് )കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറിയായി ഷീബ ടീച്ചറി നെ തെരഞ്ഞെടുത്തു.

കോൺഗ്രസ് ആശയങ്ങൾ പിന്തുടരുന്ന ഷീബ എൻസിപി ശരത് പവാർ വിഭാഗത്തിന്റെ ദേശീയ സമിതി അംഗമാണ്.
നാഷണൽ ലിസ്റ്റ് മഹിളാ കോൺഗ്രസിന്റെ ദേശീയ എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിക്കുന്ന ഷീബാ ലിയോൺ സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർ കൂടിയാണ്.
അരിയിൽ യുപി സ്കൂൾ അധ്യാപികയായ ഷീബ ടീച്ചർ നിരവധി മേഖലകളിൽ ഇതിനോടകം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. റോയൽ ട്രാവൻകൂർ പ്രൊഡ്യൂസർ കമ്പനി, കാനറ ഫിഷ് ഫാർമേഴ്സ്, റോയൽ നിധി ലിമിറ്റഡ് ,ട്രാവൻകൂർ മനുഫാക്ചർ പ്രൊഡ്യൂസർ കമ്പനി എന്നിവയുടെ ഡയറക്ടറും ചെയർപേഴ്സനും കൂടിയാണ്.

ടീച്ചർ നാഷണലിസ്റ്റ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കെ സി ബി സി എക്സിക്യൂട്ടീവ് അംഗമായും കേരള ലാറ്റിൻ കത്തോലിക്ക വനിത അസോസിയേഷൻ കണ്ണൂർ രൂപത സെക്രട്ടറിയുമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റോയൽ ട്രാവൻകൂർ പ്രൊഡ്യൂസർ കമ്പനി, കാനറ ഫിഷ് ഫാർമേഴ്സ്, റോയൽ നിധി ലിമിറ്റഡ് ,ട്രാവൻകൂർ മനുഫാക്ചർ പ്രൊഡ്യൂസർ കമ്പനി എന്നിവയുടെ ഡയറക്ടറും ചെയർപേഴ്സൺ ചുമതയും ഷീബ ടീച്ചർ വഹിക്കുന്നുണ്ട്.

tag: NCP Party (Minorities) Congress elected Sheeba Teacher as State General Secretary

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button