ബീഹാറിൽ എൻ ഡി എ മുന്നിൽ, എൻ.ഡി.എ 122 സീറ്റിലും മഹാസഖ്യം 112 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

ബിഹാർ സംസ്ഥാന നിയമ സഭയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ വോട്ടെണ്ണി തുടങ്ങി രണ്ടു മണിക്കൂർ പിന്നിടുമ്പോൾ തുടക്കം മുതൽ മുൻതൂക്കം നിന്നിരുന്ന മഹാസഖ്യത്തെ പിൻ തള്ളി എൻ ഡി എ ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂർ സമയം ഇഞ്ചോടിച്ചു പോരാട്ടം വിളിച്ചുപറഞ്ഞ ലീഡ് നിലയിൽ നിന്ന് മഹാസഖ്യത്തെ എൻ ഡി എ പിന്തള്ളുകയായിരുന്നു. പോസ്റ്റൽ വോട്ടുകളിൽ ഏറെ പിന്നിലായിരുന്ന എൻ.ഡി.എ, ആർ.ജെ.ഡി നേതൃത്വം നൽകുന്ന മഹാസഖ്യത്തെ പിന്നിലാക്കി ഇപ്പോൾ മുന്നേറ്റം തുടരുകയാണ് 10 .20 ലെ ഫലസൂചന പ്രകാരം എൻ.ഡി.എ 122 സീറ്റിലും മഹാസഖ്യം 112 സീറ്റുകളിലുമാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവർ 9 സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നു. നിലവിലു ള്ള ലീഡ് നില തുടർന്നാൽ, ഒറ്റക്ക് മത്സരിച്ച ചിരാഗ് പാസ്വാന്റെ എൽ.ജെ.പിയുടെ നിലപാട് തെരെഞ്ഞെടുപ്പിൽ നിർണായകമാവും.
243 അസംബ്ലി സീറ്റുകളുള്ള ബിഹാറിൽ മൂന്ന് ഘട്ടങ്ങളിലായാണ് പോളിങ് നടന്നത്. നവംബർ 7-ലെ മൂന്നാം ഘട്ടത്തിനു ശേഷം പുറത്തുവിട്ട വിവിധ എക്‌സിറ്റ്‌പോൾ ഫലങ്ങൾ മഹാസഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ടൈംസ് നൗ സി വോട്ടർ എക്‌സിറ്റ് പോൾ മഹാസഖ്യത്തിന് 120 സീറ്റും എൻ.ഡി.എക്ക് 116 സീറ്റും പ്രവചിച്ചിരുന്നു.