ഞാന്‍ മരിച്ചിട്ടില്ല,സന്തോഷത്തോടെ ഇവിടെ തന്നെയുണ്ട്;ഷക്കീല
നടി ഷക്കീല മരിച്ചെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചരണം. സജീവ ചര്‍ച്ചയായതോടെ പ്രതികരണവുമായി നടി തന്നെ രംഗത്തെത്തി. വീഡിയോയിലൂടെയാണ് ഷക്കീല തന്റെ വ്യാജമരണവാര്‍ത്തയില്‍ പ്രതികരിച്ചത്.
ഞാന്‍ മരിച്ചതായി ചില വാര്‍ത്തകള്‍ പ്രചരിക്കുന്നതായി അറിഞ്ഞു. അത് തെറ്റാണ്. ഞാന്‍ ഇവിടെയുണ്ട്. വളരെ ആരോഗ്യവതിയായും സന്തോഷത്തോടെയുമാണ് ഇരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ സ്നേഹത്തിനും കരുതലിനും ഒത്തിരി നന്ദി. വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ കേരളത്തില്‍ നിന്ന് ഒരുപാട് പേര്‍ വിളിച്ചു.
ആ വാര്‍ത്ത നല്‍കിയ ആള്‍ക്കും വളരെയധികം നന്ദിയുണ്ട്, കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാം വീണ്ടും തന്നെക്കുറിച്ച് ഓര്‍ത്തതെന്നും താരം പറയുന്നു. തൊണ്ണൂറുകളില്‍ യുവാക്കളേയും മധ്യവയസ്‌കരേയും ഒരേപോലെ ആവേശം കൊള്ളിച്ചിരുന്ന നടിയായിരുന്നു ഷക്കീല. തെന്നിന്ത്യയിലെ ബി ഗ്രേഡ് ചിത്രങ്ങളിലൂടെ പ്രശസ്തിയിലേക്കുയര്‍ന്നു. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ക്ക് പോലും ഷക്കീലാ ചിത്രങ്ങള്‍ അന്ന് വെല്ലുവിളിയുയര്‍ത്തി.
ഇന്ന് സിനിമാതിരക്കുകളില്ലാതെ ചെന്നൈയില്‍ സ്വസ്ഥജീവിതം നയിക്കുകയാണ് ഷക്കീല. കൂട്ടിന് തനിക്ക് ഒരു മകളുണ്ടെന്ന് ഷക്കീല ഈയിടെ ഒരു ടെലിവിഷന്‍ ഷോയില്‍ വ്യക്തമാക്കിയിരുന്നു.