ന്യൂഡല്‍ഹി: ടോക്യോ ഒളിംപിക്സിലെ സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര ആശുപത്രിയില്‍. വിട്ടുമാറാത്ത പനിയെ തുടര്‍ന്നാണ് നീരജ് ചോപ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തുടര്‍ച്ചയായ പനി കാരണ് നീരജ് ചോപ്ര കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എന്നാല്‍ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കോവിഡ് നെഗറ്റീവായതിനാല്‍ സ്വാതന്ത്ര്യ ദിനാഘോഷപരിപാടിയില്‍ നരേന്ദ്ര മോദിക്കൊപ്പം നീരജ് ചോപ്ര പങ്കെടുത്തിരുന്നു.
പിന്നീട് കഴിഞ്ഞ ദിവസം പാനിപത്തിലെ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് പരിപാടി ബഹിഷ്‌കരിച്ച് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.