Latest NewsSports

ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യത മാര്‍ക്ക് മറികടന്നു; ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലില്‍

ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ പ്രവേശിച്ചു. യോഗ്യത റൗണ്ടില്‍ മികച്ച പ്രകടനം നടത്തിയാണ് താരം ഫൈനലില്‍ കടന്നത്.

ഗ്രൂപ്പ് എ യോഗ്യത റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ തന്നെ 86.65 മീറ്റര്‍ എറിഞ്ഞാണ് താരം ഫൈനല്‍ യോഗ്യത നേടിയത്. 83.50 മീറ്ററായിരുന്നു യോഗ്യത മാര്‍ക്ക്. നീരജിന്റേതാണ് ഗ്രൂപ്പ് എ യോഗ്യത റൗണ്ടിലെ മികച്ച ദൂരം. നീരജിന്റെ ആദ്യ ഒളിംപിക്‌സാണിത്. ശനിയാഴ്ചയാണ് ഫൈനല്‍ പോരാട്ടം നടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button