Kerala NewsLatest NewsPoliticsUncategorized

നേമം മണ്ഡലത്തിൽ ജയിക്കാനല്ല പിരിക്കാനാണ് കെ. മുരളീധരന്റെ ഉദ്ദേശ്യം; അച്ഛന്റേയും മകന്റേയും ഹിന്ദു വിരുദ്ധ നിലപാടിന് തിരിച്ചടി നൽകും: സന്ദീപ് വാര്യർ

പാലക്കാട് : നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ ജയിക്കാനല്ല പിരിക്കാനാണ് കെ. മുരളീധരന്റെ ഉദ്ദേശ്യമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ഗൾഫിൽ നിന്നും ഒഴുകിയെത്തുന്ന ഹിന്ദു വിരുദ്ധരുടെ കയ്യയച്ചുള്ള സഹകരണത്തിലാണ് മുരളിയുടെ കണ്ണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇത്തരത്തിൽ രൂക്ഷ വിമർശനം ഉയർത്തിയിരിക്കുന്നത്.

മുൻപ് വടക്കാഞ്ചേരിയിൽ സംഭവിച്ചതിനേക്കാൾ വലിയ നാണക്കേട് ഇത്തവണ നേമം മുരളിക്ക് നൽകും. മാറാട് സംഭവത്തിൽ മകനും നിലയ്ക്കലിൽ അച്ഛനും സ്വീകരിച്ച ഹിന്ദു വിരുദ്ധ നിലപാടിന് നേമം തിരിച്ചടി നൽകുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

പണ്ട് മാളയിലും നേമത്തും ഒരേ സമയം മത്സരിച്ച്‌ നേമത്തെ ഉപേക്ഷിച്ചു പോയ അച്ഛന്റെ മകനാണ് മുരളീധരൻ. ഭൂരിപക്ഷ വികാരം പ്രകടിപ്പിക്കാൻ ആരും നിയമസഭയിൽ ഉണ്ടാവരുത് എന്ന ഹിന്ദു വിരുദ്ധരുടെ ആഗ്രഹത്തിന്റെ പ്രതിഫലനം കൂടിയാണ് മുരളീധരന്റെ സ്ഥാനാർത്ഥിത്വം. നേമം കാവി മണ്ണായി തുടരും. ആ കാവി കേരളമാകെ പടർന്നു കയറുകയും ചെയ്യുമെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button