indiaNationalNews

നേപ്പാൾ സംഘർഷം; മരണസംഖ്യ 51 ആയി ഉയർന്നു

നേപ്പാളിലെ സംഘർഷത്തിൽ മരണസംഖ്യ 51 ആയി ഉയർന്നു. പൊലീസ് വെടിവെപ്പിലും സംഘർഷത്തിനിടെ ഉണ്ടായ അപകടങ്ങളിലും മരണപ്പെട്ടവരുടെ കണക്ക് നേപ്പാൾ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. മരിച്ചവരിൽ ഒരു ഇന്ത്യക്കാരിയും ഉൾപ്പെടുന്നു. മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായിട്ടുണ്ട്, അവയെല്ലാം ത്രിഭുവൻ യൂണിവേഴ്സിറ്റി ടീച്ചിംഗ് മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സംഘർഷത്തിനിടെ ജയിലുകളിൽ നിന്ന് രക്ഷപ്പെട്ട 12,500-ലധികം തടവുകാരെ കണ്ടെത്താൻ പൊലീസ് ഊർജിത തിരച്ചിൽ തുടരുകയാണ്. കാഠ്മണ്ഡു താഴ്വര ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ തെരച്ചിൽ നടക്കുന്നു.

അതേസമയം, നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സുശീല കർക്കിയെ നിയമിക്കാമെന്ന റിപ്പോർട്ടുകൾ ശക്തമാകുന്നു. പ്രതിഷേധം നടത്തുന്ന ജെൻ സി വിഭാഗമാണ് സുശീല കർക്കിയുടെ പേരിനെ മുന്നോട്ട് വെച്ചിരിക്കുന്നത്. 2016 ജൂലൈ മുതൽ 2017 ജൂൺ വരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കർക്കി, നേപ്പാൾ ജുഡീഷ്യറിയിലെ അഴിമതിക്കെതിരെ കർശന നിലപാട് സ്വീകരിച്ചതിനാൽ അറിയപ്പെടുന്ന വ്യക്തിയുമാണ്.

Tag: Nepal clashes; Death toll rises to 51

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button