നേപ്പാൾ പ്രക്ഷോഭം; കേരളത്തിൽ നിന്ന് പോയ വിനോദസഞ്ചാരികൾ കാഠ്മണ്ഡുവിൽ കുടുങ്ങി
സോഷ്യൽ മീഡിയ നിരോധനത്തിനെതിരെ നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തെ തുടർന്ന് കേരളത്തിൽ നിന്ന് പോയ വിനോദസഞ്ചാരികൾ യാത്രാമധ്യേ കുടുങ്ങി. കാഠ്മണ്ഡുവിൽ നിരവധി മലയാളി സഞ്ചാരികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. കോഴിക്കോട് സ്വദേശികളടക്കം വലിയൊരു സംഘം യാത്രാമധ്യേ പ്രതിസന്ധിയിലായി.
കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, മുക്കം, കൊടിയത്തൂർ മേഖലകളിൽ നിന്നുമുള്ള ഏകദേശം 40 ഓളം മലയാളികളാണ് വിനോദയാത്രയ്ക്കായി നേപ്പാളിൽ പോയത്. ഇവർ ഇപ്പോൾ കാഠ്മണ്ഡുവിന് സമീപം തടഞ്ഞിരിക്കുകയാണ്. റോഡിൽ ടയർ കത്തിച്ച് നടത്തുന്ന പ്രതിഷേധം മൂലം മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണ്.
ഞായറാഴ്ചയാണ് സംഘം നേപ്പാളിലെത്തിയത്. സർക്കാർ സോഷ്യൽ മീഡിയ നിരോധനം പിന്‍വലിച്ചെങ്കിലും രാജ്യത്തെ സംഘർഷാവസ്ഥ തുടരുകയാണ്. ഇതോടെ മലയാളി വിനോദസഞ്ചാരികൾ ആശങ്കയിലായി.
Tag: Nepal protests; Tourists from Kerala stranded in Kathmandu