ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തിയ നേപ്പാളിന്റെ വിവാദ മാപ്പ് ഐകൃരാഷ്ട്രസംഘടനയ്ക്കും ഗുഗിളിനും നേപ്പാള്‍ കൈമാറാനൊരുങ്ങുന്നു.

ഇന്ത്യൻ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാള്‍ പാര്‍ലമെൻ്റ് അംഗീകരിച്ച പുതിയ വിവാദ മാപ്പ് ഐകൃരാഷ്ട്രസംഘടനയ്ക്കും ഗുഗിളിനും നേപ്പാള്‍ കൈമാറാനൊരുങ്ങുന്നു. ഇന്ത്യൻ നിയന്ത്രണത്തിലുള്ള ലിപുലേഖ്, കാലാപാനി, ലിംപിയധുര ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത മാപ്പിന് അന്താരാഷ്ട്ര അംഗീകാരം നേടാനുള്ള നീക്കത്തിലാണ് നേപ്പാള്‍.

യു.എന്നിനും ഗൂഗിളിനും മാപ് അയച്ചുകൊടുക്കാൻ തീരുമാനിച്ചതായി മന്ത്രി പദ്മ ആര്യാലിനെ ഉദ്ധരിച്ച് നേപാളി മാധ്യമങ്ങൾ ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇന്ത്യയുടെ മൂന്ന് ഭൂഭാഗങ്ങൾ ആയ -ലിമ്പിയാദുര, ലിപു ലേക്, കാലാപാനി-എന്നിവയാണ് നേപാൾ അനധികൃതമായി ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ വർഷം ജൂണിലാണ് ഭരണഘടന ഭേദഗതിയിലൂടെ പുതിയ മാപ് ദേശീയ ചിഹ്നത്തിൽ ഉൾപ്പെടുത്താൻ കാഡ്മണ്ഡു തീരുമാനിക്കുന്നത്. ‘ചരിത്രപരമായി തെളിവില്ലാത്തതും കൃത്രിമവുമായ വികസനം’എന്നാണ് ഇന്ത്യ നേപാളിന്റെ പുതിയ നീക്കത്തെ വിശേഷിപ്പിച്ചിരുന്നത്. കയ്യേറിയ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ സർക്കാർ പുസ്തകം പ്രസിദ്ധീകരിക്കുമെന്നുംവിവരമിണ്ട്. ലിപു ലേക് ചുരത്തിനേയും ജാർഘണ്ഡിലെ ദർഛൂലയേയും ബന്ധിപ്പിച്ച് 80 കിലോമീറ്റർ ദൂരത്തിൽ ഇന്ത്യ റോഡ് നിർമിച്ചതോടെയാണ് നേപാളുമായി അതിർത്തിയിൽ സംഘർഷം ഉടലെടുത്തത്. മെയ് എട്ടിന് റോഡിന്റെ ഉദ്ഘാടനം പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് നിർവഹിക്കുകയും ചെയ്തു. നേപാളിന്റെ പുതിയ നീക്കങ്ങൾക്ക് പിന്നിൽ ചൈനയുടെ കൈകളാണെന്നാണ് സൂചന. ഇന്ത്യക്കും ചൈനക്കും ഇടയിലെ തന്ത്രപ്രധാന സ്ഥലങ്ങളിലാണ് നിലവിൽ നേപാൾ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.

അതേസമയം, ലിപുലേഖ് മേഖലയിൽ ചൈനീസ് സൈന്യത്തിൻ്റെ സാന്നിധ്യം വര്‍ധിച്ചുവരുന്നതായാണ് അതിർത്തിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. നേരത്തെ തന്നെ ചൈനീസ് സൈന്യത്തിൻ്റെ സാന്നിധ്യം ഇവിടെയുണ്ടായിരുന്നെങ്കിലും പുതുതായി 1000 സൈനികരടങ്ങുന്ന ഒരു ബറ്റാലിയനെക്കൂടി ചൈന ഈ പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്. ഇതിനു സമമായി ഇന്ത്യയും മേഖലയിൽ സൈനിക വിന്യാസം നടത്തിയിട്ടുണ്ട്. ഇന്ത്യയുമായുള്ള ബന്ധം വഷളായതിനു പിന്നാലെ നേപ്പാള്‍ അതിര്‍ത്തി മേഖലകളിൽ ചരിത്രത്തിൽ ആദ്യമായി സേനാവിന്യാസം നടത്തിയിട്ടുണ്ട്. ഇതിനു പിറകെയാണ് ചൈനീസ് സൈന്യവും ലിപുലേഖിൽ എത്തിയിരിക്കുന്നത്.