Local News
കുളപ്പുള്ളിയിലും നിയന്ത്രണം ഏർപ്പെടുത്തി.

പട്ടാമ്പിയിൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചതിന്റെ ഭാഗമായി കുളപ്പുള്ളിയിലും നിയന്ത്രണം. കുളപ്പുള്ളി ജങ്ഷനിൽനിന്ന് പട്ടാമ്പിയിലേക്കുള്ള റോഡിലും വാടാനാംകുറിശ്ശിയിലും ഡിവൈഡർ സ്ഥാപിച്ചാണ് ഷൊർണൂർ പോലീസ് നിയന്ത്രണമേർപ്പെടുത്തിയത്. പരിശോധനയും കർശനമാക്കി.
പട്ടാമ്പി നഗരസഭയുടെ അതിർത്തിപ്രദേശത്ത് വലിയ വാഹനങ്ങളെത്തി തിരിച്ചുപോരുന്നത് സ്ഥലത്ത് ഗതാഗതക്കുരുക്കുണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി. ഇത് ഒഴിവാക്കാൻ വലിയ വാഹനങ്ങളെ കുളപ്പുള്ളിയിൽവെച്ചുതന്നെ തിരിച്ചുവിടുകയാണ്. ആശുപത്രി, അവശ്യസർവീസ്, സർക്കാർ ഓഫീസ് എന്നിവയ്ക്ക് മാത്രമേ പട്ടാമ്പി ഭാഗത്തേക്ക് പ്രവേശനമുണ്ടാവൂ.