Latest News
രാജ്യത്ത് 39,070 കൊവിഡ് ; 491 മരണം, പോസിറ്റിവിറ്റി 2.27 %
ദില്ലി: രാജ്യത്ത് 39,070 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 491 മരണം സ്ഥിരീകരിച്ചത്. ഇത് വരെ രാജ്യത്ത് 4,27,862 പേര് കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2.27 ശതമാനമാണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
നിലവില്‍ 4,06,822 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 3,10,99,771 പേര് ഇത് വരെ രോഗമുക്തി നേടി. ഇത് വരെ 50,68,10,492 ഡോസ് വാക്സീന് വിതരണം ചെയ്തുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഡല്‍റ്റ വകഭേദത്തിനെതിരെ കൊവിഷീല്‍ഡും, ഡെല്‍റ്റ പ്ലസ് വകഭേദത്തിനെതിരെ കൊവാക്സിനും ഫലപ്രദമാണെന്നാണ് ഐസിഎംആര്‍ അറിയിച്ചത്. കൊവിഡ് വാക്സീനുകള്‍ കൂട്ടി കലര്‍ത്തുന്നത് ഫലപ്രദമാണെന്നും ഐസിഎംആര്‍ വ്യക്തമാക്കി. കൊവിഷീല്‍ഡും കൊവാക്സിനും കൂട്ടി കലര്‍ത്താം.