keralaKerala NewsLatest News

വന്ദേ ഭാരത് എക്സ്പ്രസ് യാത്രക്കാർക്ക് പുതിയ സൗകര്യം; ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം

ഇന്ത്യൻ റെയിൽവേ വന്ദേ ഭാരത് എക്സ്പ്രസ് യാത്രക്കാർക്ക് പുതിയ സൗകര്യം പ്രഖ്യാപിച്ചു. ഇനി ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് വരെ തത്സമയം ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. ഇതുവരെ യാത്രയ്ക്കു മണിക്കൂറുകൾക്ക് മുൻപേ ടിക്കറ്റ് ഉറപ്പാക്കേണ്ടി വന്നിരുന്ന സാഹചര്യത്തിൽ, പുതിയ സംവിധാനം അടിയന്തര യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്കു വലിയ സഹായമാകും.

പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിൽ (PRS) കൊണ്ടുവന്ന പുതുക്കലുകളോടെയാണ് ഈ സൗകര്യം പ്രാബല്യത്തിൽ വരുന്നത്. രാജ്യത്തെ എട്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ ഇത് നിലവിലുണ്ടാകും. കേരളത്തിൽ സർവീസ് നടത്തുന്ന മംഗളൂരു സെൻട്രൽ–തിരുവനന്തപുരം സെൻട്രൽ (ട്രെയിൻ നമ്പർ 20631), തിരുവനന്തപുരം സെൻട്രൽ–മംഗളൂരു സെൻട്രൽ (ട്രെയിൻ നമ്പർ 20632) ഉൾപ്പെടെ ദക്ഷിണേന്ത്യയിലെ മറ്റു വന്ദേ ഭാരത് സർവീസുകൾക്കും ഈ സംവിധാനം ലഭ്യമാണ്.

സാധാരണ ബുക്കിംഗ് സമയം അവസാനിച്ച ശേഷം, ഒഴിവുള്ള സീറ്റുകൾ കറന്റ് ബുക്കിംഗിലൂടെ യാത്ര പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപുവരെ ബുക്ക് ചെയ്യാം. ഇതോടെ യാത്രക്കാർക്ക് അവസാന നിമിഷത്തിലും ടിക്കറ്റ് ഉറപ്പാക്കാനുള്ള സൗകര്യം ലഭ്യമാകുന്നു.

Tag: New facility for Vande Bharat Express passengers; Tickets can be booked up to 15 minutes before the train departs

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button