DeathLatest NewsLocal NewsNews
മുതുമലയില്‍ കടുവയുടെ അക്രമണം,ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

നീലഗിരിയില്‍ കടുവയുടെ അക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മസിനഗുഡി കുറുമ്പർ പാടിയിലെ മാതന്‍റെ ഭാര്യ ഗൗരിയാണ് മരിച്ചത്. അന്‍പത് വയസായിരുന്നു. മുതുമല ടൈഗര്‍ റിസര്‍വിലെ സിംഗാര റേഞ്ചിലാണ് സംഭവം ഉണ്ടായത്. പശുക്കളെ തീറ്റാനായി വനത്തിനുള്ളില്‍ പോകുമ്പോഴാണ് ഗൗരിയെ കടുവ ആക്രമിക്കുന്നത്.. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.. കടുവയെ കണ്ടെത്തുന്നതിനായി വനത്തനുള്ളില്‍ പത്ത് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. മൂന്നു ദിവസത്തേയ്ക്ക് ആരും വനത്തിനുള്ളില്‍ പ്രവേശിയ്ക്കരുതെന്ന് വനംവകുപ്പ് നിര്‍ദ്ദേശിച്ചു. ഗൗരിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.