Kerala NewsLatest NewsUncategorized

പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 20ന്; തീരുമാനം സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിൽ

തിരുവനന്തപുരം: പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ മേയ് 20ന്. സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് ഇതു സംബന്ധിച്ച്‌ ധാരണയായത്. വൈകിട്ട് അഞ്ചിന് എകെജി സെന്ററിൽ നടന്ന ചർച്ചയിൽ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

നാല് മന്ത്രിസ്ഥാനം വേണമെന്ന കാര്യത്തിൽ സിപിഐ ഉറച്ചു നിൽക്കുകയാണ്. ഡപ്യൂട്ടി സ്പീക്കർ സ്ഥാനവും വേണമെന്ന് സിപിഐ ചർച്ചയിൽ ആവശ്യപ്പെട്ടു. ചീഫ് വിപ്പ് പദവി വിട്ടുനൽകാമെന്നും അവർ വ്യക്തമാക്കി. മന്ത്രിസ്ഥാനം 21 ആക്കി ഉയർത്താൻ ഇടതുനേതാക്കൾക്കിടയിൽ ആലോചനയുണ്ട്.

ഒരു എംഎൽഎ മാത്രമുള്ള ഘടകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകുന്ന കാര്യത്തിലാണ് ഇനി തീരുമാനം എടുക്കാനുള്ളത്. അതുസംബന്ധിച്ച ചർച്ചകൾ തുടരുകയാണ്. സിപിഎമ്മും സിപിഐയും ഇനി ഒരുവട്ടംകൂടി ചർച്ച നടത്തും. അതിനുശേഷം കേരള കോൺഗ്രസ് അടക്കമുള്ള പാർട്ടികളുമായി ചർച്ച നടത്തി തീരുമാനത്തിലേക്ക് എത്തും. 17 ന് എൽഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാരുടെ കാര്യത്തിൽ ആ യോഗത്തിലാവും തീരുമാനം ഉണ്ടാവുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button