Kerala NewsLatest NewsNews

കുമ്മനത്തിന്റെ സത്യവാങ്മൂലത്തില്‍ സ്വന്തമായി വീടില്ല,വാഹനമില്ല; മേല്‍വിലാസം ബി ജെ പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ്

തിരുവനന്തപുരം: നേമത്തെ ബി ജെ പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പമുളള സത്യവാങ്മൂലത്തില്‍ നിറ‌ഞ്ഞുനിന്നത് ‘ഇല്ല’. സ്വന്തമായി വീട് ഇല്ല, സ്വന്തമായി വാഹനം ഇല്ല, ഏതെങ്കിലും വ്യക്തിയില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ വായ്‌പ സ്വീകരിച്ചിട്ടില്ല, വായ്‌പ ആര്‍ക്കും കൊടുത്തിട്ടില്ല, ബാദ്ധ്യതകളില്ല, ജീവിത പങ്കാളി ഇല്ല, ഇന്‍ഷൂറന്‍സ് കമ്ബനികളിലോ ബാങ്കിലോ നിക്ഷേപങ്ങള്‍ ഇല്ല, സ്വര്‍ണാഭരണങ്ങളോ മറ്റ് വിലപ്പിടിപ്പുളള വസ്‌തുക്കളോ ഇല്ല തുടങ്ങി ഇല്ലായ്‌മയുടെ ഒരു വലിയ നിര തന്നെ സത്യവാങ്‌മൂലത്തില്‍ കാണാം.

സ്വന്തമായി വീടില്ലാത്ത കുമ്മനം ബി ജെ പി സംസ്ഥാന ഓഫീസിന്റെ മേല്‍വിലാസമാണ് നല്‍കിയിരിക്കുന്നത്. മിസോറാം ഗവര്‍ണറായിരിക്കെ നല്‍കിയ മുഴുവന്‍ ശമ്ബളവും സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയെന്നാണ് കുമ്മനത്തിന്റെ വിശദീകരണം. കുമ്മനം രാജശേഖരന്റെ കൈയില്‍ ആകെ ആയിരം രൂപയും രണ്ട് ബാങ്ക് അക്കൗണ്ടുകളിലുമായി 46,584 രൂപയുമാണുളളത്. ഇതിനു പുറമേ ജന്മഭൂമി പത്രത്തില്‍ അയ്യായിരം രൂപയുടെ ഓഹരിയുമുണ്ട്.

നേമത്ത് മത്സരിക്കുന്ന കുമ്മനം 2016ല്‍ വട്ടിയൂര്‍ക്കാവ് നിയേജക മണ്ഡലത്തിലും യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ എതിരാളിയായിരുന്നു. നേമത്ത് ശക്തമായ ത്രികോണ പോര് നടക്കുന്നതിനിടെയാണ് കുമ്മനത്തിന്റെ ഇല്ലായ്‌മകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button