പ്രളയത്തിൽ പെട്ട വീടുകളുടെ പുനരുദ്ധാരണത്തിന് കരാർ എടുത്ത കമ്പനിയിൽ നിന്ന് സ്വപ്നക്ക് എഴുപതിനായിരം ഡോളര്‍ കമ്മീഷന്‍ നൽകി.

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനരുദ്ധാരണത്തിനായി കരാര്‍ ഏറ്റെടുത്ത കമ്പനി സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിന് എഴുപതിനായിരം ഡോളര്‍ കമ്മീഷന്‍ നല്‍കിയെന്ന മൊഴി പുറത്ത് ആയി. കാര്‍ പാലസ് കമ്പനി കരാര്‍ ഏറ്റെടുത്തത് വഴിയാണ് കമ്മീഷന്‍ തുകയായി പണം കിട്ടിയെന്ന് സ്വപ്‌ന തന്നെ മൊഴി നൽകിയിരിക്കുന്നത്. കാര്‍ അക്‌സസറീസ് ഷോപ്പാണ് കാര്‍ പാലസ്. കേരളത്തിലെ 150 വീടുകളുടെ പുനര്‍നിര്‍മാണത്തിനായി 1,60,000 ഡോളറാണ് യു.എ.ഇ കോണ്‍സുലേറ്റ് കൈമാറിയത്. പണമിടപാട് കരാര്‍ നല്‍കിയത് യു.എ.എഫ്.എക്സ്. സൊല്യൂഷന്‍സ് എന്ന തിരുവനന്തപുരത്തെ സ്ഥാപനത്തിനാണ്. ഈ സ്ഥാപനത്തില്‍ നിന്ന് 35,000 ഡോളര്‍ കമ്മീഷന്‍ ലഭിച്ചെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നുണ്ട്. കാര്‍ പാലസും യു.എ.എഫ്.എക്സും ഒരേ വ്യക്തിയുടെ സ്ഥാപനമാണ്. തിരുവനന്തപുരം സ്വദേശി അബ്ദുല്‍ ലത്തീഫാണ് ഡയറക്ടര്‍. യു.എ.എഫ്.എക്സ്. സൊല്യൂഷന്‍സില്‍നിന്ന് യു.എ.ഇ കോണ്‍സുലേറ്റിലെ ഇന്റര്‍നാഷണല്‍ ക്രെഡിറ്റ് – ഡെബിറ്റ് കാര്‍ഡ് സേവന കരാര്‍ നല്‍കിയതിനാണ് ഈ കമ്മീഷൻ നൽകിയിരിക്കുന്നത്.