CrimeKerala NewsLatest NewsLocal NewsNews

പുതുനഗരത്തിലും, മീനാക്ഷിപുരത്തും, കൊണ്ടോട്ടിയിൽ നിന്നുമായി 29 ലക്ഷം വിലവരുന്ന 23.75 കിലോ കഞ്ചാവ് പിടിച്ചു,

പാലക്കാട് ജില്ലയിലെ പുതു നഗരത്തിലും, മീനാക്ഷിപുരത്തും, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ നിന്നുമായി 23.75 കിലോ കഞ്ചാവ് ലഹരി വിരുദ്ധ സ്‌ക്വാഡും, പോലീസും സംയുക്തമായി പിടികൂടി. പാലക്കാട് നഗരത്തിൽ പതിനാലര കിലോ കഞ്ചാവുമായി ഒരാളെയാണ് പിടികൂടിയത്. ഇയാൾ സഞ്ചരിച്ച ബൈക്കും, ബാഗിൽ സൂക്ഷിച്ച പതിനാല് കിലോ 500 ഗ്രാം കഞ്ചാവും പിടിച്ചെടുക്കു കയായിരുന്നു.

വാളയാർ, ഡാം റോഡ് സ്വദേശി ജയകുമാർനെയാണ് രഹസ്യവിവരത്തെത്തുടർന്ന് പുതുനഗരത്ത് വെച്ച് പിടികൂടിയത്. ജയകുമാരിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ പതിനഞ്ച് ലക്ഷം രൂപ വിലവരും. പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രം IPS ന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ DySP. C.D. ശ്രീനിവാസൻ്റെ നേതൃത്വത്തി പുതുനഗരത്തിൽ പരിശോധന നടത്തുന്നതിനിടെയാണ് ജയകുമാർ പിടിയിലായത്. ഒറീസ്സയിൽ നിന്നും കഞ്ചാവ് മൊത്തത്തിൽ കൊണ്ടുവന്ന് കോയമ്പത്തൂരിൽ സൂക്ഷിച്ച് വെച്ചാണ് ആവശ്യാനുസരണം ഇടപാടുകാർക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നത്. ട്രെയിൻ ഗതാഗതം നിന്നതോടെ റോഡുമാർഗമാണ് കേരളത്തിലേക്ക് കഞ്ചാവ് വരുന്നത്.
ജയകുമാറിന്റെ പേരിൽ മുമ്പ് നിലമ്പൂർ, വാളയാർ എന്നീ പോലീസ് സ്റ്റേഷനുകളിൽ കഞ്ചാവ്, കളവ് കേസ്സുകൾ നിലവിലുണ്ട്. പ്രതിയെ കോവിഡ് പരിശോധനക്കു ശേഷം കോടതിയിൽ ഹാജരാക്കും.


കോയമ്പത്തൂർ, പിച്ചന്നൂർ, സ്വദേശി മണികണ്ഠൻനെയാണ് വണ്ടിത്താവളത്തിനടുത്ത് പെരുമാട്ടിയിൽ വെച്ച് കഞ്ചാവുമായി പിടികൂടുന്നത്.
ഇയാൾ സഞ്ചരിച്ച ബൈക്കും, ബാഗിൽ സൂക്ഷിച്ച നാല് കിലോ 250 ഗ്രാം കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ നാലു ലക്ഷം രൂപ വിലവരും. പാലക്കാട് DySP മനോജ് കുമാർ, മീനാക്ഷിപുരം S.I., C. K. രാജേഷ്, അഡീഷണൽ S.I., ലാൽസൻ , SCPO സജീവൻ, CPO മാരായ അനുരഞ്ജിത്ത് , അനു, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ S.ജലീൽ, T. R. സുനിൽ കുമാർ, റഹിം മുത്തു, R. കിഷോർ, സൂരജ് ബാബു, K. അഹമ്മദ് കബീർ.K, R. വിനീഷ്, R. രാജീദ്, ദിലീപ്, S. ഷമീർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ 5 കിലോ കഞ്ചാവുമായി എടത്തനാട്ടുകര കൊടിയംകുന്ന് ചക്കുപുറത്ത് വീട്ടിൽ ഷൈജൽ ബാബു എന്ന ടാർസൻ ഷൈജൽ (25) ആണ് പിടിയിലായത്. കൊണ്ടോട്ടി ഐക്കരപ്പടിയിൽ വച്ച് ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്ക്വോഡും കൊണ്ടോട്ടി പോലിസും ചേർന്ന് ഷൈജലിനെ പിടികൂടുന്നത്. ഐക്കരപ്പടിയിലും കൊണ്ടോട്ടി പരിസര പ്രദേശങ്ങളിലും മയക്ക് മരുന്ന് വിപണനം കൂടിയതായിട്ടുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ പ്രദേശത്തെ നിരവധി കച്ചവടക്കാരെ കുറിച്ച് വിവരം ലഭിച്ചിരിക്കുകയാണ്.

ലോക്ക്ഡൗണിന് മുൻപ് കിലോക്ക് 20,000 രൂപയായിരുന്ന കഞ്ചാവിന് ഇപ്പോൾ 80,000 രൂപ വരെയാണ് വില. ഇപ്പോൾ പിടികൂടിയ കഞ്ചാവ് ചെറുകിട വിപണിയിൽ എത്തുമ്പോൾ 10 ലക്ഷം രൂപ വരെ കിട്ടും ഷൈജൽ പറഞ്ഞിട്ടുള്ളത്. ലോക് ഡൗൺ തുടങ്ങിയ ശേഷം 20 കിലോയോളം കഞ്ചാവും എൽഎസ്ഡി സ്റ്റാമ്പ് , എംഡിഎംഎ തുടങ്ങിയ മാരക മയക്കുമരുന്നുകളുമായി 10 ഓളം പേരെയാണ് മലപ്പുറം ജില്ലാ ആന്റി നർക്കോട്ടിക്ക് സ്ക്വോഡ് പിടികൂടിയിട്ടുള്ളത്. ഷൈജലിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി യു അബ്ദുൾ കരീം ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈഎസ്പി ഹരിദാസൻ നർകോട്ടിക്ക് സെൽ ഡിവൈഎസ്പി പി പി ഷംസ് എന്നിവരുടെ നേത്യത്വത്തിൽ കൊണ്ടോട്ടി സിഐ കെ എം ബിജു, എസ് ഐ വിനോദ് വലിയാറ്റൂർ, ജില്ലാ ആന്റി നർക്കോട്ടിക്ക് സ്ക്വോഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത് , പി.സഞ്ജീവ് എന്നിവർക്ക് പുറമെ കൊണ്ടോട്ടി സ്റ്റേഷനിലെ രാജേഷ് എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തിവരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button