Kerala NewsLatest NewsLaw,Local NewsNationalNews
നിലവിലുള്ള സാങ്കേതിക പിഴവുകള്‍ പരിഹരിക്കും വരെ കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.

നിലവിലുള്ള സാങ്കേതിക പിഴവുകള്‍ പരിഹരിക്കും വരെ കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സാങ്കേതിക പിഴവുകള്‍ പരിഹരിക്കുവരെ വിമാനത്താവളം അടച്ചിടണമെന്നാണ് ആവശ്യം. വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് എറണാകുളം സ്വദേശിയായ യശ്വന്ത് ഷേണായി ഹര്‍ജി നല്‍കിയിരിക്കുന്നത്. റണ്‍വേ അടക്കം ശാസ്ത്രീയമായി നിര്‍മിച്ചതാണോ എന്ന് പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. വിമാനാപകടത്തെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ സാങ്കേതിക പിഴവുകൾ ഉള്ളതായി വിദഗ്ധർ അടക്കം ആരോപണം ഉന്നയിച്ചിരുന്നു. ഹര്‍ജി അടുത്തയാഴ്ച സിംഗിള്‍ ബെഞ്ച് പരിഗണിക്കാനിരിക്കുകയാണ്.