keralaKerala NewsUncategorized

ചേർത്തല തിരോധാന കേസുകളിൽ പുതിയ വെളിപ്പെടുത്തലുകൾ; അഞ്ച് വർഷം മുമ്പ് കാണാതായ സിന്ധു തിരോധാന കേസിലും അന്വേഷണം ആരംഭിച്ചു

ആലപ്പുഴ ചേർത്തലയിൽ നടന്ന തിരോധാന കേസുകളിൽ പുതിയ വെളിപ്പെടുത്തലുകൾ. അഞ്ച് വർഷം മുമ്പ് കാണാതായ സിന്ധുവിന്റെ തിരോധാന കേസിലും പൊലീസ് അന്വേഷണം പുനരാരംഭിച്ചു. സിന്ധുവിനും പ്രതി സെബാസ്റ്റ്യനും തമ്മിൽ ബന്ധമുണ്ടോ എന്നതാണ് ഇപ്പോൾ അന്വേഷണത്തിന്റെ പ്രധാന കേന്ദ്രീകരണം.

ഇതിനിടെ അതിരമ്പുഴ സ്വദേശി ജെയ്നമ്മയെ കൊലപ്പെടുത്തി സ്വർണം കവർന്നെടുത്തത് സെബാസ്റ്റ്യൻ തന്നെയാണെന്ന് പൊലീസ് കണ്ടെത്തി. ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ ഇന്ന് സെബാസ്റ്റ്യനുമായി തെളിവെടുപ്പ് നടത്തും.

2020 ഒക്ടോബർ 19-നാണ് ചേർത്തലയിൽ നിന്ന് സിന്ധുവിനെ കാണാതായത്. “അമ്പലത്തിൽ പോകുന്നു” എന്ന് പറഞ്ഞാണ് അവൾ വീട്ടിൽ നിന്ന് ഇറങ്ങിയത്, എന്നാൽ പിന്നീട് തിരികെ വന്നില്ല. ഭർത്താവുമായി പിണങ്ങി വേർപിരിഞ്ഞ് താമസിച്ചിരുന്ന സിന്ധുവിന്റെ കാണാതാകൽ, മകളുടെ വിവാഹനിശ്ചയത്തിന് രണ്ട് ദിവസം മുമ്പാണ് നടന്നത്. തെളിവുകളുടെ അഭാവത്തിൽ 2023-ൽ അർത്തുങ്കൽ പോലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നെങ്കിലും, ഇപ്പോൾ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.

മൂന്ന് സ്ത്രീകളുടെ തിരോധാനവുമായി സമാനമായ സാഹചര്യങ്ങൾ സിന്ധുവിന്റെ കേസിലും കണ്ടെത്തിയതായി അന്വേഷണസംഘം സൂചിപ്പിക്കുന്നു. ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. തലയോട്ടിയുടെ ഭാഗവും കാലുകളുടെ അവശിഷ്ടങ്ങളും മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ശേഷിച്ച ശരീരഭാഗങ്ങൾ എവിടെയെന്ന് കണ്ടെത്താൻ തെളിവെടുപ്പിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് പോലീസ് പ്രതീക്ഷിക്കുന്നു.

Tag: New revelations in Cherthala disappearance cases; Investigation also started in Sindhu disappearance case, which went missing five years ago

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button