keralaKerala NewsLatest News
ഇടുക്കിയിൽ വീട്ടിൽ പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു

ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു. പാസ്റ്റർ ജോൺസനും ഭാര്യ ബിജിയുമാണ് ശിശുവിന്റെ മാതാപിതാക്കൾ. വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി ആശുപത്രിയിൽ ചികിത്സ തേടാതെ വീട്ടിൽ തന്നെ പ്രസവിക്കുകയായിരുന്നു.
തിരുവല്ലയിൽ ജോലി ചെയ്യുന്ന ജോൺസൻ കുടുംബസമേതം കുറച്ച് നാളുകൾക്കുമുമ്പാണ് മണിയാറൻകുടിയിൽ വാടകവീട്ടിൽ താമസം തുടങ്ങിയത്. കുഞ്ഞ് മരിച്ചതിന്റെ വിവരം അറിഞ്ഞ ആരോഗ്യവകുപ്പ് സംഘം സ്ഥലത്തെത്തിയെങ്കിലും കുടുംബം ആശുപത്രിയിലേക്ക് പോകാൻ വിസമ്മതിച്ചു. തുടർന്ന് പോലീസിന്റെ ഇടപെടലോടെയാണ് ശവം ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തിൽ ഇടുക്കി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Tag: Newborn baby dies during home delivery in Idukki