ഇതുവരെയുള്ള വാർത്തകൾ ഒറ്റനോട്ടത്തിൽ; ന്യൂസ് അപ്ഡേറ്റ്സ്
ഇരുൾ പടർത്തിയ ആ രാത്രി ഒരിക്കലും മറക്കില്ല… പ്രതീക്ഷകൾ കുത്തിയൊലിച്ചു ആ രാതി… പെട്ടിമുടി ദുരന്തത്തിന് ഇന്നേക്ക് 5 വർഷം തികയുന്നു. ഇനിയും ദുരന്തമഴ പെയ്തൊഞ്ഞിട്ടില്ല… ഉത്തരാഖണ്ഡിലും ഇന്നലെ പെയ്ത മഴ കനത്ത നാശം വിതച്ചു.
നമസ്കാരം ഇന്ന് ഇതുവരെയുള്ള പ്രധാന വാർത്തകൾ നോക്കാം. ന്യൂസ് അപ്ഡേറ്റ്സ്
ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇന്ന് അഞ്ച് വർഷം. രാത്രിയുണ്ടായ ദുരന്തത്തിൽ ലയങ്ങൾ തകർന്ന് ജീവൻ നഷ്ടമായത് 70 പേർക്ക്. കേരളത്തിന്റെ ദുരന്ത ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായി പെട്ടിമുടി ദുരന്തം.
അണുബോംബ് വിസ്‌ഫോടനത്തിന്റെ നടുക്കുന്ന ഓര്‍മയില്‍ ഇന്ന് ഹിരോഷിമ ദിനം. 80 വര്‍ഷങ്ങള്‍ക്ക് ശേഷവും നടുക്കുന്ന ഓര്‍മ്മയായി ഹിരോഷിമ ദിനം. മൂന്നര ലക്ഷം പേരുണ്ടായിരുന്ന ഹിരോഷിമയില്‍ അണുബോംബിന്റെ ആഘാതത്തില്‍ മരിച്ചത് 1,40,000 പേർ.
സിനിമ കോണ്‍ക്ലേവുമായി ബന്ധപ്പെട്ട വിവാദം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. അടൂര്‍ ഗോപാലകൃഷ്ണന്‍ ജാതിവെച്ച് സംസാരിക്കുന്ന ആളല്ല. പുഷ്പവതി എന്ന ഗായികയെയും താന്‍ തള്ളിപ്പറയുന്നില്ല. രണ്ടുപേരും സംസാരിച്ച് ഈ വിവാദം അവസാനിപ്പിക്കണമെന്ന് കൈതപ്രം
ഉത്തരാഖണ്ഡിലെ ഖീര്‍ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന എന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. പ്രളയബാധിത പ്രദേശത്തെ കാര്യങ്ങള്‍ ഏകീകരിക്കുന്നതിനുള്ള അടിയന്തര യോഗം ചേര്‍ന്ന് സംസ്ഥാന ദുരന്ത നിവാരണ സേന. നാല് പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. 130പേരെ രക്ഷപ്പെടുത്തി.
പ്രശസ്തനടന്‍ മുരളിയുടെ ഓര്‍മകള്‍ക്ക് 16 വയസ്. ഉജ്ജ്വലമായ ഭാവാഭിനയവും വ്യത്യസ്തമായ ശരീരഭാഷയും ശബ്ദവിന്യാസത്തിലെ മികവുമാണ് മുരളിയെന്ന നടനെ വ്യത്യസ്തനാക്കുന്നത്.
പാലിയേക്കരയില്‍ ടോള്‍ തടഞ്ഞ് ഹൈക്കോടതി. നാല് ആഴ്ചത്തേക്കാണ് ടോള്‍ പിരിക്കുന്നത് തടഞ്ഞത്. ഹെെക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് ഉത്തരവ്. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ അടിപ്പാത നിർമ്മാണം നടക്കുന്നത് മൂലം ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് വിധി.
കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട സമരത്തിന് നിയന്ത്രണമേർപ്പെടുത്തി ഛത്തീസ്ഗഢ് സർക്കാർ. സിപിഐ ഇന്ന് നടത്താനിരുന്ന സമരത്തിനാണ് നിയന്ത്രണം. 300 പേരിൽ കൂടുതൽ പങ്കെടുക്കരുതെന്ന് പൊലീസ്. കന്യാസ്ത്രീകൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
ഭീകരാക്രമണ സാധ്യത മുന്നില്‍ക്കണ്ട് ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി. 2025 സെപ്റ്റംബര്‍ 22-നും ഒക്ടോബര്‍ രണ്ടിനും ഇടയില്‍ ഭീകരവാദികളില്‍ നിന്നോ സാമൂഹികവിരുദ്ധരായ ആളുകളില്‍നിന്നോ ആക്രമണം ഉണ്ടാകാന്‍ ഇടയുണ്ട് എന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്.
പൂച്ചയെ കൊന്ന് ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. ചെർപ്പുളശ്ശേരി മഠത്തിപ്പറമ്പ് പാലപ്പുഴ വീട്ടിൽ ഷജീറിന് (32) എതിരെ ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തു. മൃഗസ്നേഹിയും അനിമൽ റസ്ക്യു പഴ്സനുമായ തിരുവാഴിയോട് ഇയ്യള വീട്ടിൽ ജിനേഷ് (38) നൽകിയ പരാതിയിലാണു കേസ്.
അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ തീരുവ ഭീഷണിക്ക് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ മോസ്‌കോയിലെത്തി. ഇന്ത്യയും റഷ്യയുമായുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുകയാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യം. ഈ മാസം തന്നെ വിദേശകാര്യമന്ത്രി എസ് ജയശങ്കറും റഷ്യൻ സന്ദർശനം നടത്തും.
Tag: News at a glance so far News Updates