ഇന്നത്തെ പ്രധാന വാർത്തകൾ

ന്യൂസ് അപ്ഡേറ്റസ്
1, യമനിലെ നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി റിപ്പോർട്ട്. സനയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വിവരം ലഭിച്ചത്. കാന്തപുരം.എ.പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസിൽ നിന്ന്. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബവുമായി ചർച്ചകൾ തുടരുന്നതായും റിപ്പോർട്ടുകളുണ്ട്. സ്ഥിരീകരിക്കാതെ കേന്ദ്ര സർക്കാർ.
2, ഗോവിന്ദചാമി ജയിൽ ചാടിയ സംഭവം; അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായതായി റിപ്പോർട്ട്. ഗോവിന്ദചാമിയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചില്ലെന്ന് ജയിൽ ഡി.ഐ.ജിയുടെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
3, കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഫോറന്‍സിക് സര്‍ജന്‍ കോടതിയില്‍ മൊഴി നല്‍കി. റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് ഫോറന്‍സിക് സര്‍ജന്‍ കോടതിയില്‍ മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും രാസ പരിശോധന റിപ്പോര്‍ട്ടിലും മരണകാരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്നും ഫോറന്‍സിക് സര്‍ജന്‍റെ മൊഴി.
4, മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ നീതി തേടി സിസ്റ്റർ പ്രീതി മേരിയുടെ സഹോദരനും അങ്കമാലി എം.എൽ.എ. റോജി എം. ജോണും ഛത്തീസ്ഗഢിലേക്ക്. ഛത്തീസ്ഗഢ് പോലീസ് ഒരു തെറ്റും ചെയ്യാത്തവരെ പീഡിപ്പിക്കുകയാണെന്ന് കുടുംബം. ഈ വിഷയം പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും, അധികാരികളിൽ സമ്മർദ്ദം ചെലുത്തുന്നതിനും എം.എൽ.എയുടെ സാന്നിധ്യം നിർണായകമാകുമെന്നും സിസ്റ്റർ പ്രീതി മേരിയുടെകുടുംബം.
5, ദുരഭിമാനക്കൊല; ദളിത് യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു
ഇതരജാതിയിൽപ്പെട്ട യുവതിയെ പ്രണയിച്ചതിന്റെ പേരിൽ 27കാരനായ ദളിത് യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. തമിഴ്നാട് തിരുനെൽവേലി കെ.ടി.സി. നഗരത്തിലാണ് ഞായറാഴ്ച ഉച്ചയോടെ കൊലപാതകം നടന്നത്. 23 കാരനായ എസ്. സുർജിത്താണ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കെവിനെ വെട്ടിക്കൊലപ്പെടുത്തിയത്. സുർജിത്തിന്റെ സഹോദരിയുമായി കെവിൻ ദീർഘകാലമായി പ്രണയത്തിലായിരുന്നതാണ് കൊലപാതകത്തിന് കാരണം.
6, സിനിമ താരങ്ങളുടെ സംഘടനയായ അമ്മ സംഘടനാ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാൻ തയാറെന്ന് നടൻ ജഗദീഷ്; ‘ഒരു സ്ത്രീ അമ്മയുടെ തലപ്പത്തേക്ക് വരുന്നെങ്കിൽ പിന്മാറാൻ തയ്യാറെന്ന്’ ജഗദീഷ് പറഞ്ഞു. 2021ൽ വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പിന്മാറിയതും സ്ത്രീ പ്രാതിനിധ്യത്തിന് വേണ്ടി എന്ന് ജഗദീഷ് പറഞ്ഞു
7, ക്ഷമാപണവുമായി വിവാദ ഇന്റര്‍വ്യൂവിലെ അവതാരക രംഗത്ത്. ഓണ്‍ലൈന്‍ യൂട്യൂബ് ചാനലില്‍ നടന്ന ഇന്റര്‍വ്യൂവില്‍ ഒളിഞ്ഞ് നോട്ടത്തെ അനുകൂലിച്ച് സംസാരിച്ചതിനെതിരെ നിരവധി ആളുകള്‍ വിമർശനമുന്നയിച്ചതിനെ തുടർന്നാണ് നൈനിഷ എന്ന അവതാരക ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മമ്മൂവെന്ന യുവാവിനെ ഇന്റർവ്യൂ ചെയ്യുന്നതിനിടെ അയാൾ നടത്തിയ വിവാദ പരാമർശത്തെ അവതാരക അനുകൂലിച്ചതായിരുന്നു വിവാദത്തിന്‍റെ തുടക്കം.
8, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കാന്ത’യുടെ ടീസര്‍ പുറത്ത് വിട്ടു. സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണം ദുല്‍ഖറും റാണാ ദഗ്ഗുബട്ടിയും ചേര്‍ന്നാണ്. ആരാധകര്‍ക്കുള്ള ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ സമ്മാനമാണ് കാന്തയുടെ ടീസര്‍. അമ്പതുകളിലെ കഥ പറയുന്ന സിനിമ നായകനും സംവിധായകനും തമ്മിലുള്ള കോണ്‍ഫ്‌ളിക്റ്റിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്.
9,പഴയ നൊസ്റ്റാള്‍ജിക് മോഡലുമായി കാഴ്ച്ചയില്‍ അടുത്തു നില്‍ക്കുന്ന പുതിയ ഇ.വി യുമായി കൈനറ്റിക് ഇന്ത്യയും. കൈനറ്റിക് ഡിഎക്‌സ് എന്ന പേരില്‍ പുതിയ മോഡല്‍ പുറത്തിറക്കിയാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ മത്സരം കടുപ്പിക്കുന്നത്. സാധാരണക്കാരുടെ ബജറ്റിനൊത്ത രീതിയില്‍ 1, 11,499 രൂപയാണ് സ്റ്റാര്‍ട്ടിംഗ് വില. ഡിഎക്‌സ്, ഡിഎക്‌സ്പ്ലസ് എന്നീ വേരിയന്റുകളില്‍ ലഭ്യമാണ്.
10,ഓട്ടോമാറ്റിക് ഇടപാടുകള്‍ക്ക് ദിവസം മൂന്ന് ടൈം സ്ലോട്ടുകള്‍; വെള്ളിയാഴ്ച മുതല്‍ യുപിഐയില്‍ നിരവധി മാറ്റങ്ങള്‍. ദിവസേനയുള്ള ബാലന്‍സ് റിക്വസ്റ്റുകള്‍ക്ക് പരിധി നിശ്ചയിച്ചു. ഓരോ ഉപഭോക്താവിനും 24 മണിക്കൂര്‍ കാലയളവിനുള്ളില്‍ ഒരു പേയ്‌മെന്റ് ആപ്പില്‍ പ്രതിദിനം 50 തവണ ബാലന്‍സ് പരിശോധിക്കാം. ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഒരു യുപിഐ ആപ്പില്‍ ദിവസം 25 തവണയില്‍ കൂടുതല്‍ പരിശോധിക്കാന്‍ കഴിയില്ല.