keralaKerala NewsLatest News

ഇതുവരെയുള്ള വാർത്തകൾ ഒറ്റനോട്ടത്തിൽ

ജയിൽ ചാടിയ സൗമ്യക്കേസ് പ്രതി ​ഗോവിന്ദച്ചാമിയെ പിടികൂടി; കണ്ണൂരിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് പിടികൂടിയത്; ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാനായി സഹായം ലഭിച്ചിട്ടുണ്ടെന്ന് വിവരം; കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും വെെദ്യ പരിശോധന പൂർത്തിയായി

ദിവസങ്ങൾക്ക് മുമ്പുള്ള തയ്യാറെടുപ്പ്; ഗോവിന്ദച്ചാമിയുടെ പക്കൽ നിന്നും ചെറിയ ആയുധങ്ങൾ കണ്ടെത്തിയതായി പൊലീസ്; ;കണ്ണൂർ ജയിലിലെ ഹെഡ് വാർഡനും മൂന്ന് വാർഡൻമാർക്കും സസ്‌പെൻഷൻ; രണ്ട് വർഷത്തിലധികമായി ജയിൽ ഫെൻസിം​ഗിൽ വെെദ്യുതിയില്ലെന്നും കണ്ടെത്തൽ

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു: ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; രണ്ട് ജില്ലകളിലും മൂന്ന് താലൂക്കുകളിലും ഇന്ന് അവധി; ബാണാസുരസാഗർ ഡാം അണക്കെട്ട് ഉയർത്തും;

അന്തരിച്ച നേതാക്കളെ അധിക്ഷേപിച്ച് പോസ്റ്റ്: വിനായകനെതിരെ അന്വേഷണം നടത്താൻ ഡിജിപിക്ക് ആഭ്യന്തരവകുപ്പിന്റെ നിർദേശം; കേന്ദ്രബാലാവകാശ കമ്മീഷനും മഹാരാഷ്ട്ര സൈബർ സെല്ലിലും അടക്കം വിനായകനെതിരെ പരാതി

മദ്യലഹരിയിൽ തർക്കം; തിരുവനന്തപുരത്ത് ജേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു

സ്കൂൾ സമയ മാറ്റത്തിലെ തർക്കങ്ങൾ പരിഹരിക്കാൻ സർക്കാർ ഇന്ന് മതസംഘടനകളുമായി ചർച്ച നടത്തും; സമസ്ത അടക്കം സമയമാറ്റത്തെ ശക്തമായി എതിർത്ത പശ്ചാത്തലത്തിലാണ് നടപടി; രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെ ക്ലാസ് സമയം നീട്ടുന്നത് മതപഠനത്തിന് തടസ്സമാകുമെന്ന് ഒരു വിഭാഗം

രാജസ്ഥാനിലെ ഝലാവറില്‍ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ ആറുകുട്ടികള്‍ കൊല്ലപ്പെട്ടു; പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ നില അതീവഗുരുതരം; മനോഹര്‍ താന എന്ന സ്ഥലത്തെ പിപ്‌ലോദി സര്‍ക്കാര്‍ സ്‌കൂളിന്റെ കെട്ടിടമാണ് തകര്‍ന്നുവീണത്

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം നീട്ടും; ആറ് മാസത്തേക്ക് കൂടി നീട്ടാനാണ് തീരുമാനം; ഓഗസ്റ്റ് 13 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും; ഇതുസംബന്ധിച്ച പ്രമേയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കും

ഇന്ദിരാ ഗാന്ധിയുടെ റെക്കോർഡ് മറികടന്ന് നരേന്ദ്രമോദി; കൂടുതൽക്കാലം പ്രധാനമന്ത്രിയായി പദവിയിൽ നരേന്ദ്ര മോദി ഇന്ന് 4078 ദിവസം പൂർത്തിയാക്കും; രാജ്യത്ത് ഏറ്റവും കൂടുതൽക്കാലം പ്രധാനമന്ത്രി പദത്തിലിരുന്നത് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു.

ജി7 രാജ്യങ്ങളിൽ ആദ്യം; പലസ്തീനെ സ്വതന്ത്ര്യ രാഷ്ട്രമായി ഉടൻ അംഗീകരിക്കുമെന്ന് ഫ്രാൻസ്; സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിൽ ഫ്രാൻസ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ.

Tag: News updates, fast news, latest news

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button