NHAI യും പരിഷ്കാരങ്ങളും

NHAI (National Highways Authority of India) എന്നത് ഇന്ത്യയിലെ ദേശീയപാതകളുടെ വികസനവും പരിപാലനവും നടത്തുന്ന കേന്ദ്ര സർക്കാർ സ്ഥാപനമാണ്. NHAI അടുത്ത മാസം 15 നു വാർഷിക പാസ് സംവിധാനം ആരംഭിക്കുന്നതിനോട് അനുബന്ധിച്ചു കുറച്ചു പരിഷ്കാരങ്ങൾ കൊണ്ടുവരുന്നുണ്ട്.എടുത്തു പറയേണ്ട പരിഷ്ക്കാരം ആണ് ഫാസ്റ്റ് ടാഗ് സംവിധാനം നടപ്പാക്കുക എന്നത് ഇനിമുതൽ ലൂസ് ഫാസ്റ്റ് ടാഗ് അനുവദിക്കരുതെന്നു ടോൾ കളക്ഷൻ സെന്ററുകൾക് നിർദ്ദേശം നൽകി. ഗതാഗതം സുഗമവും സുരക്ഷിതവുമാക്കുന്നതിനായി കുറേ പുതിയ പദ്ധതിനിയമങ്ങളും സാങ്കേതിക നൂതനതകളും കൊണ്ടുവന്നിട്ടുണ്ട്. ഫാസ്റ്റ് ടാഗ് സംവിധാനം ഇന്ത്യയിലെ ദേശീയപാത ടോൾ കളക്ഷൻ പ്രക്രിയയെ ഡിജിറ്റലാക്കാൻ വേണ്ടി റേഡിയോ ഫ്രീക്വൻസി ഐഡൻറ്റിഫിക്കേഷൻ (RFID) ടെക്നോളജി ഉപയോഗിച്ച് നടപ്പാക്കിയതാണ്. ഇത് NHAI ന്റെ കീഴിൽ പ്രവർത്തിക്കുന്ന മുഖ്യ പരിഷ്കാരങ്ങളിൽ ഒന്നാണ്.
ദേശീയപാത ടോൾ പിരിവ് ഡിജിറ്റൽ ആക്കി യാത്ര സുഗമമാക്കുന്നത്തിനും ക്യൂ ഇല്ലാതെ ടോൾ ഗേറ്റുകൾ കടക്കാൻ കഴിയും. സമയലാഭവും ഇതിലൂടെ സാധ്യമാക്കും