DeathKerala NewsLatest NewsLocal NewsUncategorized
എൻ കെ സുകുമാരൻ നായർ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും പമ്പ സംരക്ഷണ സമിതി ജനറൽ സെക്രട്ടറിയുമായ എൻ കെ സുകുമാരൻ നായർ (80) അന്തരിച്ചു. സംസ്ക്കാരം നാളെ വൈകിട്ട് 3ന് നടക്കും. വന മിത്ര, പരിസ്ഥിതി മിത്ര അടക്കം നിരവധി പുരസ്‌കാരം നേടിയിട്ടുണ്ട് ഇദ്ദേഹം.
സുകുമാരൻ നായരുടെ സജീവമായ ഇടപെടലുകളെ തുടർന്നാണ് പമ്പ നദിയുടെ സംരക്ഷണത്തിനായി പമ്പ ആക്ഷൻ പ്ലാനിന് രൂപം നൽകിയത്. പൂവത്തൂരിലെ പരിസ്ഥിതി പഠന കേന്ദ്രത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ സുശീല, മക്കൾ : എസ് അനിൽ, ഡോ എസ് അമ്പിളി. മരുമക്കൾ: ഡോ. ജി ഗോപകുമാർ, ഡോ. ദീപ എ കാരണവർ.