Kerala NewsLatest NewsUncategorized
ബൺ കഴിച്ച ഒന്നര വയസ്സുകാരന്റെ തൊണ്ടയിൽ നൂൽ കമ്പി കുടുങ്ങി

കൊല്ലം: ബേക്കറിയിൽ നിന്ന് വാങ്ങിയ ബൺ കഴിച്ച ഒന്നര വയസ്സുകാരന്റെ തൊണ്ടയിൽ നൂൽ കമ്പി കുടുങ്ങി. കൊല്ലം പൂയപ്പള്ളി തച്ചക്കോട് ലക്ഷ്മി നിവാസിൽ വിജയന്റെ മകൻ ശ്രീഹരിയുടെ തൊണ്ടയിലാണ് നൂൽ കമ്പി കുടുങ്ങിയത്. വീട്ടുകാരുടെ ഉടനടിയുള്ള ഇടപെടലാണ് കുഞ്ഞിന് രക്ഷയായത്.
ബൺ കഴിക്കുന്നതിനിടെ കുഞ്ഞ് വെപ്രാളം കാണിക്കുന്നതുകണ്ട ഉടനെ വീട്ടുകാർ തൊണ്ടക്കുഴിയിൽ കൈകടത്തി പരിശോധിക്കുകയുണ്ടായി. അപ്പോഴാണ് തൊണ്ടയിൽ കുടുങ്ങിയ നിലയിൽ നൂൽ കമ്പി കണ്ടത്. കമ്പിയുടെ അവശിഷ്ടം തൊണ്ടയിൽ നിന്ന് എടുത്തതിനാൽ കുട്ടിക്ക് മറ്റ് കുഴപ്പമൊന്നും ഉണ്ടായില്ല.