സി ആപ്റ്റിൽ വീണ്ടും എൻഐഎ പരിശോധന

സി ആപ്റ്റിൽ എൻഐഎ സംഘം വീണ്ടും പരിശോധന നടത്തി.നയതന്ത്ര ബാഗേജ് വഴി യുഎഇ കോൺസുലേറ്റ് കൊണ്ടുവന്ന മതഗ്രന്ഥങ്ങൾ പ്രോട്ടോക്കോൾ ലംഘിച്ച് വിതരണം ചെയ്
ത സംഭവത്തിൽ മതഗ്രന്ഥങ്ങൾ കൊണ്ടുപോയ വാഹനത്തിന്‍റെ യാത്രാ രേഖകള്‍ ശേഖരിക്കാനാണ് രണ്ടാം തവണയും എൻ ഐ എ സംഘം എത്തിയത്.വാഹനത്തിന്‍റെ ജിപിഎസ് സംവിധാനവും അന്വേഷണ സംഘം പരിശോധനക്ക് വിധേയമാക്കും.
മന്ത്രി കെ.ടി. ജലീലിന്റെ നിർദേശപ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സി ആപ്റ്റിൽ എത്തിച്ച 32 പാക്കറ്റ് മതഗ്രന്ഥങ്ങൾ ഇവിടത്തെ വാഹനത്തിലാണ് പല സ്ഥലങ്ങളി
ലെത്തിച്ച് വിതരണം ചെയ്തത്.എൻ ഐ എ യുടെ ആദ്യഘട്ട പരിശോധനയിൽ സ്റ്റോർ കീപ്പർമാരുടെയും ചില ജീവനക്കാരുടെയും മൊഴിയെടുത്തിരുന്നു.
സി ആപ്റ്റ് മുൻ ഡയറക്ടറും ഇപ്പോൾ എൽബിഎസ് ഡയറക്ടറുമായ എം. അബ്ദുൽ റഹ്മാന്റെ ഓഫിസിലെത്തി അദ്ദേഹത്തിന്റെ മൊഴിയും രേഖപ്പെടുത്തി.നേരത്തെ സി ആപ്റ്റിൽ പരിശോധന നടത്തിയ കസ്റ്റംസ് സ്ഥാപനത്തിലെ ഡ്രൈവറെയും ചോദ്യം ചെയ്തിരുന്നു.