ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച് നിബ പര്‍വീന്‍ ;പ്ലസ്ടൂ പരീക്ഷയില്‍ ഫുള്‍ എ പ്ലസ്
പ്ലസ്ടു പരീക്ഷയില്‍ ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരിക്കുകയാണ് ഭിന്നശേഷിക്കാരിയായ നിബ. എടവണ്ണ ഐ ഒ എച്ച്എസ്എസിലെ വിദ്യാര്‍ഥിനിയാണ് നിബ പര്‍വീന്‍. വിജയത്തിളക്കത്തില്‍ സഹായിച്ചവരെയും ഇക്കാലമത്രയും ഒപ്പം നിന്ന് വരെയും ഓര്‍മിപ്പിക്കുകയാണ് നിബ പര്‍വീന്‍. ഐഎഎസുകാരി ആവണം എന്നാണ് ഈ മിടുക്കിയുടെ ആഗ്രഹം.
തന്റെ എല്ലാ ആവശ്യങ്ങള്‍ക്ക് പോലും പര സഹായം ആവശ്യമായി വരുന്ന നിബ പര്‍വീന്‍ സിവില്‍ സര്‍വീസ് എന്ന വലിയ ഒരു ലക്ഷ്യം മനസ്സില്‍ കൊണ്ട് നടക്കുന്നുണ്ട്. തന്നെ കൊണ്ട് അത് സാധിക്കും എന്ന് അവള്‍ ഉറച്ചു വിശ്വസിക്കുകയാണ്. വീട്ടുകാരുടേയും ടീച്ചര്‍മാരുടെയും, കൂട്ടുകാരുടെയും പിന്തുണയോടെയാണ് തനിക്ക് ഈ വിജയം കരസ്ഥമാക്കാന്‍ സാധിച്ചതെന്നും എല്ലാവര്‍ക്കും നന്ദി പറയുന്നതായും നിബ പറഞ്ഞു.
ഐഎഎസ് നായി മലപ്പുറത്തെ കോച്ചിംഗ് സെന്ററില്‍ സെലക്ഷന്‍ ലഭിച്ചിട്ടുണ്ടെന്നും കോച്ചിംഗ് തുടരുമ്പോഴും ബിരുദപഠനത്തിനായി മമ്പാട് എംഇഎസ് കോളേജില്‍ ചെയ്യാനാണ് നിപക്ക് താല്പര്യം. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ കൂടെ നിന്ന് തന്നെ സഹായിച്ച സുഹൃത്തുക്കളെയും ഓര്‍ക്കുകയാണ് ഈ മിടുക്കി.
നിബയുടെ വഴികളില്‍ പൂര്‍ണ പിന്തുണയുമായി ഉണ്ടാകുമെന്ന് ഉറപ്പു നല്‍കി അവളുടെ രക്ഷിതാക്കളുമുണ്ട് കൂടെ. കിഴക്കേ ചാത്തല്ലൂര്‍ സ്വദേശികളായ കൊരമ്പയില്‍ അബ്ദുല്‍ ഹമീദിന്റെയും സല്‍മത്തിന്റെയും മൂന്നാമത്തെ മകളാണ് നിബ പര്‍വീന്‍. പ്ലസ് വണ്ണില്‍ ഉം മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. എടവണ്ണ ഐ ഒ എച്ച്എസ്എസില്‍ ഇത്തവണ 43 വിദ്യാര്‍ത്ഥികള്‍ക്കാണ് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്.