keralaKerala NewsLatest News

വിസ ഇല്ലാതെ ഇന്ത്യയിലെത്തിയ നൈജീരിയൻ രാസലഹരി സംഘം; അന്വേഷണത്തിൽ പുതിയ വെളിപ്പെടുത്തൽ

കേരളത്തിലേക്ക് രാസലഹരി കടത്തിയ നൈജീരിയൻ മാഫിയ സംഘം വിസ ഇല്ലാതെ ഇന്ത്യയിലെത്തിയെന്ന് കണ്ടെത്തൽ. സംഘത്തിലെ ആദ്യത്തെയാൾ ഡേവിഡ് ജോൺ ആയിരുന്നു. തുടർന്ന് അയാളുടെ സഹായത്തോടെ ഹെന്ററി, റുമാൻസ് എന്നിവർ ഇന്ത്യയിലെത്തിയത്. ഡേവിഡിന് നൈജീരിയൻ പാസ്‌പോർട്ടുമില്ലെന്നത് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. രാജ്യത്തേക്ക് അവർ എങ്ങനെയാണ് പ്രവേശിച്ചതെന്ന് പൊലീസ് വിശദമായി അന്വേഷിക്കും. ഇതുസംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ഏജൻസിയായ എഫ്ആർആർഒയ്ക്ക് കൈമാറും.

പോലീസിന്റെ കണ്ടെത്തലുകൾ പ്രകാരം, നൈജീരിയൻ ലഹരി മാഫിയയ്ക്ക് ഇന്ത്യയിൽ തന്നെ വൻ ശൃംഖല നിലനിൽക്കുന്നുണ്ട്. സംഘത്തിന്റെ ഇടപാടുകൾ ഡാർക് വെബ് വഴിയാണെന്നും തെളിഞ്ഞിട്ടുണ്ട്. ഡൽഹി, ഹരിയാന പോലീസിനൊപ്പം കോഴിക്കോട് ടൗൺ പൊലീസ് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ രാസലഹരി നിർമ്മാണ കേന്ദ്രങ്ങൾ കണ്ടെത്തിയത്. 2025 ഫെബ്രുവരിയിൽ നടന്ന എംഡിഎംഎ വേട്ടയാണ് കേസിലേക്ക് വഴിമാറിയത്. ആ വേട്ടയിൽ ലപ്പുറം സ്വദേശി സിറാജ് പിടിയിലായിരുന്നു. സിറാജിനെ ചോദ്യം ചെയ്തതാണ് നൈജീരിയൻ സംഘത്തിന്റെ ബന്ധങ്ങൾ പുറത്ത് വരാൻ കാരണമായത്.

Tag: Nigerian drug gang enters India without visa; New revelations in investigation

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button