indiakeralaKerala NewsLatest NewsNationalNews

കൊച്ചി ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്രാ നിരോധനം

ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്നും നാളെയും ഗ്യാപ്പ് റോഡിൽ രാത്രി യാത്ര നിരോധിച്ചു. വാഹന പാർക്കിംഗിനും ജില്ലാ കളക്ടർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മഴ തുടരുന്നതിനാൽ സാഹസിക വിനോദങ്ങൾക്കും ഖനനത്തിനും നിയന്ത്രണം പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ. മുഴുവൻ ജില്ലകൾക്കും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്, ഒമ്പത് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ആന്ധ്ര, തെലങ്കാന, ഒഡിഷ തീരങ്ങളിലേക്ക് വ്യാപിച്ചതിനാൽ മഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് പ്രവചനം.

വടക്കൻ ജില്ലകളിൽ മഴ കൂടുതൽ ശക്തമാകാനും, മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത. ഈ മാസം 17 വരെ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തി.

Tag: Night travel ban on Munnar Gap Road on Kochi-Dhanushkodi National Highway

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button