നൊമ്പരമായി അന്തരിച്ച യുഡിഎഫ് സ്ഥാനാർഥി വിവി പ്രകാശ്; നിലമ്പൂരിൽ മുന്നിൽ
മലപ്പുറം: ശക്തമായ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ അന്തരിച്ച യു ഡി എഫ് സ്ഥാനാർഥി വി വി പ്രകാശ് മുന്നിൽ. ആദ്യ റൗൻഡ് വോട്ടെണ്ണൽ പൂർത്തിയാകുമ്പോഴാണ് പ്രകാശ് മുന്നിൽ നിൽക്കുന്നത്. ഏറ്റവും പുതിയ വിവരമനുസരിച്ച് 1,334 വോടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. എൽ ഡി എഫ് സ്ഥാനാർഥി പി വി അൻവറാണ് രണ്ടാം സ്ഥാനത്ത്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് വി വി പ്രകാശ് ഹൃദയാഘാതം മൂലം അന്തരിച്ചത്. ഏപ്രിൽ 29ന് പുലർച്ചെയോടെയാണ് മരണമുണ്ടായത്. നെഞ്ചുവേദനയെ തുടർന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
2011ൽ തവനൂരിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. കെ എസ് യുവിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ പ്രകാശ് താലൂക് പ്രസിഡന്റും ജില്ലാ പ്രസിഡന്റും സംസ്ഥാന ജനറൽ സെക്രടറിയുമായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.