keralaKerala NewsLatest News

നിമിഷപ്രിയയുടെ മോചനം; ഇനിയുള്ള നീക്കം പുതിയ മധ്യസ്ഥൻ വഴി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി പുതിയ മധ്യസ്ഥനെ കേന്ദ്ര സർക്കാർ നിയോഗിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതിയിൽ അറിയിച്ചു. മധ്യസ്ഥനെന്ന അവകാശവാദം ഉന്നയിച്ച ഡോ. കെ. എ. പോളിനെ ഇതിന് കേന്ദ്രം നിയോഗിച്ചിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.

നിമിഷപ്രിയ ആക്ഷൻ കൗൺസിൽ സമർപ്പിച്ച ഹർജി സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം അടിയന്തര സാഹചര്യം ഉണ്ടായാൽ കേസ് നേരത്തെ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. വധശിക്ഷ നിലവിൽ മരവിപ്പിച്ച നിലയിലാണെന്നും, നിമിഷപ്രിയയുടെ ജീവന് ഇപ്പോൾ ആശങ്കയില്ലെന്നും കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചു.

കൊല്ലപ്പെട്ട യെമൻ പൗരനായ തലാൽ അബ്ദുൽ മഹ്ദിയുടെ കുടുംബവുമായി ചര്‍ച്ചകൾ പുരോഗമിക്കുകയാണെന്നും, നിമിഷയ്ക്ക് മാപ്പ് നൽകാനുള്ള ധാരണയിൽ എത്തിച്ചേരാനായതായും സൂചനകളുണ്ട്. എന്നാൽ തലാലിന്റെ സഹോദരന് വധശിക്ഷ റദ്ദാക്കുന്നതിനെതിരെ നിലപാടാണ്. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്ന ആവശ്യം ഉന്നയിച്ച് ഇയാൾ നിരന്തരം പ്രോസിക്യൂഷന് കത്തയക്കുന്നുവെന്നാണു റിപ്പോർട്ട്.

പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ 2017 മുതൽ യെമനിലെ ജയിലിലാണ്. യെമൻ പൗരനായ തലാലിനെ കൊലപ്പെടുത്തിയ കേസിലാണ് അവൾക്ക് വധശിക്ഷ വിധിക്കപ്പെട്ടത്. തലാലിന്റെ കുടുംബവുമായി നേരിട്ടുള്ള ധാരണയിലൂടെ മോചനം ഉറപ്പാക്കാൻ കുടുംബം ശ്രമിച്ചുവെങ്കിലും ഇതുവരെ അന്തിമ തീരുമാനമുണ്ടായിട്ടില്ല.

Tag: Nimisha Priyas release; next steps will be taken through a new mediator

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button