Uncategorized

നിമിഷപ്രിയയുടെ വധശിക്ഷ; നീതി ലഭിയ്ക്കുംവരെ പിന്മാറില്ലെന്ന് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചതിന് പിന്നാലെ പ്രതികരണവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ; നീതി ലഭിയ്ക്കുംവരെ പിന്മാറില്ലെന്ന് ഫേസ്ബുക്ക് കുറിപ്പ്

നിമിഷപ്രിയയുടെ വധശിക്ഷ യമൻ ഭരണകൂടം മാറ്റിവെച്ചതിനെ തുടർന്ന്, കൊല്ലപ്പെട്ട തലാൽ അൽ സിയാദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി രം​ഗത്ത്. “നീതി നടപ്പാക്കുന്നത് വരെ പിന്മാറില്ല, ഒത്തുതീർപ്പ് നീക്കങ്ങൾ അംഗീകരിക്കാനാവില്ല” എന്നായിരുന്നു ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വധശിക്ഷ താൽക്കാലികമായി തടയപ്പെട്ടെങ്കിലും, “അത് ഉണ്ടായിരിക്കും” എന്നും “സത്യം മറക്കില്ല, എത്ര വൈകിയാലും കുറ്റത്തിന് ശിക്ഷ ലഭിക്കേണ്ടതാണു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് മുമ്പ്, തലാലിന്റെ കുടുംബവുമായി സൂഫി പണ്ഡിതൻ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദ് ചേർന്നുള്ള സമവായ ചർച്ചകൾ തുടരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. വധശിക്ഷ ഒഴിവാക്കുന്നതിനായി ദിയ (ബ്ലഡ് മണി) ഉൾപ്പെടെയുള്ള ചർച്ചകൾക്ക് സാധ്യതയുണ്ടെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

തലാൽന്റെ കുടുംബം വധശിക്ഷക്കെതിരെ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും, അവരുടെ ശക്തമായ എതിർപ്പ് മറികടന്ന് വടക്കൻ യമൻ പ്രസിഡന്റ് ആണ് ശിക്ഷ നിർവ്വഹിക്കുന്നത് മാറ്റിവച്ചത് എന്നാണ് വിവരങ്ങൾ. അതിനോടാണ് തലാൽന്റെ സഹോദരന്റെ പ്രതികരണവും സ്ഥിരീകരണവുമായി രം​ഗത്ത് വന്നത്.

നിമിഷപ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കുന്ന “സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ” ആണ് വധശിക്ഷ തടയലിന്റെ ഔദ്യോഗിക സ്ഥിരീകരണം നൽകിയത്. അതിനൊപ്പം, കാന്തപുരം എ. പി. അബൂബക്കർ മുസ്‌ല്യാരുടെ ഇടപെടലിനോടും കൗൺസിൽ നന്ദി രേഖപ്പെടുത്തി.

കാന്തപുരം എ.പി അബുബക്കർ മുസ്ളിയാരുടെ ഇടപെടലിനെ തുടർന്ന് യമനിലെ പ്രശസ്ത സൂഫി പണ്ഡിതനായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദിന്റെ പിന്തുണയോടെയാണ് തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാനുള്ള ശ്രമങ്ങൾ പുരോഗമിച്ചത്. ഗോത്രനേതാക്കളും കുടുംബാംഗങ്ങളുമടക്കം ചേർന്ന അനൗദ്യോഗിക ചർച്ചകൾ ഇതിനായി ആരംഭിച്ചിരുന്നു.

തലാൽന്റെ കൊലപാതകം യമനിലെ വടക്കൻ ഗോത്രങ്ങളിൽ വലിയ വികാരപ്രതികരണങ്ങളുണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ കുടുംബവുമായി നേരിട്ട് ആശയവിനിമയം നടത്താൻ പ്രാരംഭത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായത്. കാന്തപുരത്തിന്റേയും മതനേതാക്കളുടേയും ഇടപെടലിലൂടെ ഈ പ്രതിസന്ധികൾ മറികടക്കാൻ കഴിഞ്ഞത് നിമിഷപ്രിയയുടെ വധശിക്ഷ താത്കാലികമായി നീട്ടിവയ്ക്കാനുള്ള തീരുമാനത്തിൽ നിർണായകമായി പ്രവർത്തിച്ചു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Tag: Nimishapriya’s death sentence; Murdered Talal’s brother says he won’t back down until justice is served

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button