keralaKerala NewsLatest News

ഒമ്പത് ദിവസത്തെ ജയിൽവാസം; സന്ദീപ് വാര്യർക്കും യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം 16 പേർക്കും ജാമ്യം

ഒമ്പത് ദിവസത്തെ ജയിൽവാസത്തിന് ശേഷം കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്കും യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമടക്കം 16 പേർക്കും ജാമ്യം ലഭിച്ചു. ശബരിമല സ്വർണക്കൊള്ളയ്ക്കെതിരെ ദേവസ്വം ബോർഡ് ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടെ ഉണ്ടായ സംഘർഷമാണ് അറസ്റ്റിലേക്കും കേസിലേക്കും നയിച്ചത്.

കേസിൽ സന്ദീപ് വാര്യർ ഒന്നാം പ്രതിയാണ്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ രണ്ടാം പ്രതിയും സംസ്ഥാന സെക്രട്ടറി നഹാസ് അഞ്ചാം പ്രതിയുമാണ്. മൂന്ന് വനിതാ പ്രവർത്തകരും റിമാൻഡിലായിരുന്നു. ഇവർക്കെതിരെ പോലീസിനെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് കേസ് ചുമത്തിയത്.

പത്തനംതിട്ട സിജെഎം കോടതി പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിച്ചാണ് മോചനം അനുവദിച്ചത്. ശബരിമല സ്വർണക്കൊള്ള വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായാണ് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ദേവസ്വം ബോർഡ് ഓഫിസിലേക്ക് മാർച്ച് നടത്തിയത്. സന്ദീപ് വാര്യരുടെ നേതൃത്വത്തിലാണ് ഈ മാർച്ച് നടന്നത്.

പ്രതിഷേധക്കാർ ബാരിക്കേഡ് മറികടന്ന് ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മിഷണർ ഓഫിസിന് മുന്നിലെത്തിയപ്പോൾ തീവ്രമായ സംഘർഷം ഉണ്ടായി എന്നാണ് പൊലീസ് റിപ്പോർട്ട്. ഓഫിസിന് മുന്നിൽ തേങ്ങയുടച്ച് പ്രതിഷേധിക്കുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നുവെങ്കിലും, അവർ തേങ്ങ ഓഫിസിനേക്കെറിഞ്ഞതും പിന്നീട് കല്ലെറിഞ്ഞതും മൂലം ഓഫിസിന്റെ നാല് ജനൽചില്ലുകൾ തകർന്നു.

Tag: Nine days in jail; Sandeep Warrier and 16 others including Youth Congress leaders and activists granted bail

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button