അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസ്സുകാരി അനയയുടെ സഹോദരനും രോഗബാധ സ്ഥിരീകരിച്ചു; ചികിത്സ ആരംഭിച്ചു
താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസ്സുകാരി അനയയുടെ സഹോദരനും (7) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കുട്ടിയ്ക്ക് രോഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് ചികിത്സ ആരംഭിച്ചിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വീട്ടിനടുത്തുള്ള കുളത്തിൽ ഇരുവരും കുളിച്ചിരുന്നതായാണ് വിവരം. ഇതോടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം നാലായി. ഇന്നലെ, മലപ്പുറം ചെനക്കലങ്ങാടി സ്വദേശിയായ 11 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയ കുട്ടിയുടെ സ്രവ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
കുട്ടിക്ക് രോഗം പിടിപെടാൻ കാരണമായ ജലസ്രോതസ് കണ്ടെത്താൻ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.
Tag: Nine-year-old Anaya’s brother (7) who died of amoebic encephalitis also infected; treatment started