keralaKerala NewsLatest News

ഒൻപത് വയസുകാരിയുടെ കൈ മുറിച്ച സംഭവം; മുറിവ് ഡോക്ടർമാർ രേഖപ്പെടുത്തിയിട്ടില്ല, ചികിത്സാ വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ

പാലക്കാട് ഒൻപത് വയസുകാരിയുടെ വലത് കൈ മുറിച്ച സംഭവത്തിൽ ജില്ലാ ആശുപത്രിയിലെ ചികിത്സാ വീഴ്ച സംഭവിച്ചതായി മെഡിക്കൽ രേഖകൾ. സസ്‌പെൻഷനിലായ ഡോക്ടർമാരുടെ നിഷേധാപരമായ പെരുമാറ്റവും പിഴവുകളും രേഖകളിൽ വ്യക്തമാക്കപ്പെടുന്നു.

കുട്ടിയുടെ മുറിവ് ഡോക്ടർമാർ രേഖപ്പെടുത്താതെ, ആവശ്യമായ ആന്റിബയോട്ടിക് മരുന്നുകൾ പോലും എഴുതാതെയായിരുന്നു. വേദനയുണ്ടെന്നും പരുക്കും ഉണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞിട്ടും കേസ്ഷീറ്റിൽ ഇതൊന്നും രേഖപ്പെടുത്തിയില്ല. ഇന്‍ഫെക്ഷന്‍ പരിശോധനയും ബിപി പരിശോധണയും നടന്നില്ല.

കോഴിക്കോട് മെഡിക്കൽ കോളജിലെ രേഖകളിൽ പരുക്ക് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. മെഡിക്കൽ കോളജിലെത്തിയപ്പോഴേക്കും കുട്ടിക്ക് ഇൻഫെക്ഷൻ ചികിത്സ ആരംഭിച്ചതായി രേഖകളിൽ സൂചിപ്പിക്കുന്നു.

അതേസമയം, ഈ ചികിത്സാ പിഴവ് ആരോപണത്തെ തുടർന്ന് ഡോക്ടർമാർക്കെതിരെ നടപടിയെടുത്തതിനെ വിമർശിച്ച് കെജിഎംഒഎ ശക്തമായി പ്രതിഷേധിക്കാൻ ഒരുങ്ങുന്നു. ഒക്ടോബർ 14ന് ജില്ലയിലെ എല്ലാ ആശുപത്രികളിലും ഒപി ബഹിഷ്‌കരിക്കാനും, ഒക്ടോബർ 13ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒപി ബഹിഷ്‌കരിക്കുമെന്നും സംഘടന അറിയിച്ചു. കൂടാതെ നാളെ കരിദിനം ആചരിക്കാനും കെജിഎംഒഎ തീരുമാനം എടുത്തിട്ടുണ്ട്.

Tag: Nine-year-old girl’s hand cut incident; Doctors did not record the injury, finding medical negligence

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button