നിപ വൈറസ് ആകും അടുത്ത മഹാമാരി; മുന്നറിയിപ്പ്

ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലാക്കിയ കോവിഡ് മഹാമാരിയുടെ പിടി വിടും മുന്‍പേ മറ്റൊരു മുന്നറിയിപ്പുമായി ശാസ്ത്രലോകം. അടുത്ത മഹാമാരിയെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ് ശാസ്ത്രലോകം നല്‍കിയിരിക്കുന്നത്. മാരകമായ നിപ വൈറസിനെതിരെയാണ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത് അടുത്ത പാന്‍ഡെമിക്കിന് കാരണമാകുമെന്ന് അവര്‍ പറയുന്നു. 45% മുതല്‍ 75% വരെ മരണനിരക്ക് ഉള്ള നിപ വൈറസ് വലിയതോതില്‍ അപകടകാരിയായ ഒരു പകര്‍ച്ചവ്യാധിയാണ്.
ഇന്നുവരെ ലോകമെമ്പാടുമുള്ള 2 ദശലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെട്ട കോവിഡ് 19 മഹാമാരിയെ ലോകം ഇപ്പോഴും നേരിടുന്നതിനിടയിലാണ് ശാസ്ത്രജ്ഞരുടെ ഈ മുന്നറിയിപ്പും. കെന്റക്കി സര്‍വകലാശാലയുടെ മോളിക്യുലര്‍ ആന്റ് സെല്ലുലാര്‍ ബയോകെമിസ്ട്രി ചെയര്‍മാനായ ഡോ. റെബേക്ക ഡച്ച് പറയുന്നതനുസരിച്ച്, നിപയെ 1999 ല്‍ മലേഷ്യയില്‍ ആദ്യമായി തിരിച്ചറിഞ്ഞതുമുതല്‍ ഉയര്‍ന്ന മരണനിരക്കാണ് മറ്റു മഹാമാരികളെ അപേക്ഷിച്ച് വളരെ ഭയപ്പെടുത്തുന്നത്.