CharityEditor's ChoiceKerala NewsLatest NewsLocal NewsNews
അർബുദ രോഗികൾക്ക് മുടി മുറിച്ച് നൽകി നിഷ ജോസ് കെ മാണി

അർബുദ രോഗികൾക്ക് നിഷ ജോസ് കെ മാണി മുടി മുറിച്ച് നൽകി. നിഷ ഇത് രണ്ടാം തവണയാണ് തല പൂർണമായും മുണ്ഡനം ചെയ്യുന്നത്.ഹെയർ ഫോർ ഹോപ് ഇന്ത്യ ക്യാംപെയ്ൻ അംബാസഡറാണ് നിഷ. മുടി അർബുദ രോഗികൾക്ക് വിഗ് നിർമ്മിക്കാൻ ഉപയോഗിക്കും
സർഗക്ഷേത്ര എന്ന സന്നദ്ധ സംഘടനയാണ് മുടി വിഗ് ആക്കി മാറ്റുന്നതിനായി പ്രവർത്തിക്കുന്നത്. ഫാ അലക്‌സ് പ്രായിക്കുളത്തിന്റെ നേതൃത്വത്തിലുള്ള സർഗക്ഷേത്രയിലൂടെ നിഷയുടെ മുടി അർബുദ രോഗികളിലേക്കെത്തും.ക്യാൻസർ ചികിത്സയെ തുടർന്ന് മുടി നഷ്ടപ്പെട്ടവർക്കാണ് ഇത്തരം വിഗ് ഉപയോഗിക്കുക. നിരവധി കോളേജ് വിദ്യാർത്ഥികളും ഇങ്ങനെ മുടി ദാനം ചെയ്തിരുന്നു.