Kerala NewsLatest NewsLocal NewsNationalNewsWorld

യുഎസ് പ്രതിനിധി സഭയിലേക്ക് ഇന്ത്യൻ വംശജ നിഷ ശർമ്മ.

കാലിഫോർണിയ/ അമേരിക്കൻ നവംബർ മൂന്നിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ യുഎസ് പ്രതിനിധി സഭയിലേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി ഇന്ത്യൻ അമേരിക്കൻ നിഷ ശർമ്മ മത്സരിക്കും. കാലിഫോർണിയയിലെ പതിനൊന്നാം കൺഗ്രഷണൽ ഡിസ്ട്രിക്ടിൽ നിന്നും ആണ് നിഷ ശർമ്മ മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥികൾക്ക് വോട്ട് രേഖപ്പെടുത്തിയിരുന്ന നിഷ, ട്രംപ് റിപ്പബ്ലിക്കൻ നോമിനിയായി 2016-ൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാണ് റിപ്പബ്ലിക്കൻ അനുഭാവിയായി മാറിയത്.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരേ ഇംപീച്ച്മെന്റ് നടപടികൾ സ്വീകരിച്ചത് അമേരിക്കൻ ജനാധിപത്യത്തിനേറ്റ കനത്ത പ്രഹരമാണെന്നാണ് നിഷ വിശ്വസിക്കുന്നത്. നിലവിലുള്ള ഡമോക്രാറ്റിക് പ്രതിനിധി മാർക്ക് ഗൗലിയനിയറിനെ പരാജയപ്പെടുത്തി സീറ്റ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് നിഷയും പ്രവർത്തകരും. ഇന്ത്യയിലെ പഞ്ചാബിൽ നിന്നും പതിനാറാം വയസ്സിലാണ് നിഷ അമേരിക്കയിലെത്തുന്നത്. വീണ്ടും ഇന്ത്യയിലെത്തി പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിസിനസ് ആൻഡ് അക്കൗണ്ടിംഗിൽ ബിരുദമെടുത്താണ് അമേരിക്കയിൽ തിരിച്ചെത്തുകയായിരുന്നു.

അമേരിക്കയുടെ സാമ്പത്തികനില ഭദ്രമാക്കുകയും, മുൻഗാമികൾ തുടങ്ങിവെച്ച നിരവധി യുദ്ധങ്ങൾ ഒഴിവാക്കുകയും, അമേരിക്കയെ ഔന്നത്യങ്ങളിലേക്ക് എത്തിക്കുകയും ചെയ്ത ഡൊണാൾഡ് ട്രംപിന് പിന്തുണ നൽകുക എന്നതാണ് യുഎസ് പ്രതിനിധി സഭയിലേക്ക് മത്സരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നാണ്‌ നിഷ പറയുന്നത്. ബിസിനസ് രംഗത്ത് കഴിവ് തെളിയിച്ച, സിവിൽ സൊസൈറ്റി ലീഡർഷിപ്പ് നിഷയെ വിജയിപ്പിക്കുന്നതിന് പ്രതിജ്ഞയെടുത്ത് ഇന്ത്യക്കാർ ഉൾപ്പടെയുള്ള നിരവധി വോളണ്ടീയർമാരാണ് രംഗത്തെത്തിയിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button