CovidEditor's ChoiceHealthKerala NewsLatest NewsLocal NewsNews
എൻ കെ പ്രേമചന്ദ്രൻ എംപിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി; ലോക്‌സഭ എംപിയും ആർഎസ്പി നേതാവു മായ എൻ കെ പ്രേമചന്ദ്രന് കോവിഡ്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ എൻ കെ പ്രേമചന്ദ്രൻ ഡൽഹിയിലാണ്. കഴിഞ്ഞ ദിവസം സഭയിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസം വരെ 30 ജനപ്രതിനിധികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മന്ത്രി നിതിൻ ഗഡ്കരി ഉൾപ്പെടെയുളളവർക്കാണ് രോഗം കണ്ടെത്തിയത്. ഇതിനെ തുടർന്ന് പാർലമെന്റ് വർഷകാല സമ്മേളനം വെട്ടിച്ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്.
പാർലമെന്റ് ചേരുന്നതിന് മുൻപാണ് ജനപ്രതിനിധികളിൽ കോവിഡ് പരിശോധന നടത്തിയത്. ഇതിലാണ് കൂടുതൽ എംപിമാർക്ക് കോവിഡ് കണ്ടെത്തിയത്.